ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കാതെ കേന്ദ്ര സർക്കാരിന് വിശ്രമമില്ല; ഇന്ന് അഞ്ച് വിമാനങ്ങളിലായി ആയിരത്തിലധികം ഇന്ത്യൻ പൗരന്മാർ തിരിച്ചെത്തും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കാതെ കേന്ദ്ര സർക്കാരിന് വിശ്രമമില്ല; ഇന്ന് അഞ്ച് വിമാനങ്ങളിലായി ആയിരത്തിലധികം ഇന്ത്യൻ പൗരന്മാർ തിരിച്ചെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 07:12 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം ഊർജ്ജിതം. രക്ഷാദൗത്യത്തിലെ ഏഴാമത്തെ വിമാനം ഇന്ന് രാവിലെ ഒൻപത് മണിയ്‌ക്ക് മുംബൈയിലെത്തും. അതേസമയം, ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള എട്ടാം വിമാനം ബുഡാപെസ്റ്റിൽ നിന്നും ഡൽഹിയിലേയ്‌ക്ക് തിരിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. 216 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്.

കൂടാതെ, ഒൻപതാം വിമാനം ബുക്കാറസ്റ്റിൽ നിന്നും ഡൽഹിയിലേയ്‌ക്ക് തിരിച്ചു. 218 ഇന്ത്യക്കാരാണ് ഈ വിമാനത്തിലുള്ളത്. അഞ്ച് വിമാനങ്ങളിലായി ഏകദേശം ആയിരത്തിലധികം ഇന്ത്യക്കാരാണ് ഇന്ന് തിരികെ എത്തുന്നത്.

‘ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതുവരെ ഞങ്ങൾക്ക് വിശ്രമമില്ല. ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഒൻപതാം വിമാനം ബുക്കാറസ്റ്റിൽ നിന്നും ഡൽഹിയിലേയ്‌ക്ക് തിരിച്ചു. 218 ഇന്ത്യൻ പൗരന്മാരാണ് വിമാനത്തിലുള്ളത്’ എസ്.ജയ്ശങ്കർ ട്വിറ്ററിൽ കുറിച്ചു.

യുദ്ധഭൂമിയിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിനായുള്ള ശ്രമങ്ങൾ ശക്തമായി തന്നെ തുടരുകയാണ്. യുക്രെയ്‌നിലെ ഇന്ത്യൻ എംബസിയുടെ കണക്കുകൾ പ്രകാരം, ഫെബ്രുവരി 24 മുതൽ ഏകദേശം 400 വിദ്യാർത്ഥികളാണ് കീവിൽ നിന്നും ട്രെയിൻ മാർഗം പുറപ്പെട്ട് സുരക്ഷിത സ്ഥാനത്തേയ്‌ക്ക് എത്തിയത്. ഇവർക്ക് യുക്രെയ്‌നിലെ ഇന്ത്യൻ എംബസിയ്‌ക്ക് സമീപമാണ് അഭയം നൽകിയതെന്നും എംബസി ട്വിറ്ററിൽ കുറിച്ചു. കൂടാതെ, കീവിലെ കർഫ്യൂ പിൻവലിച്ച സാഹചര്യത്തിൽ ഇന്ന് ആയിരത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളെ കീവിൽ നിന്നും എംബസിയിലേയ്‌ക്ക് കൊണ്ടുവരുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, യുക്രെയ്‌നിൽ നിന്നും ഇന്ത്യക്കാരെ ട്രെയിനിൽ കയറ്റാൻ അനുവദിച്ചിരുന്നില്ല. തുടർന്ന് ഇന്ത്യൻ എംബസി ഇക്കാര്യത്തിൽ ഇടപ്പെട്ടു. അംബാസഡർ പാർത്ഥസത്പതി യുക്രെയ്ൻ മന്ത്രിയുമായി സംസാരിച്ചതിനെ തുടർന്നാണ് ഇവർക്ക് പ്രവേശനം ലഭിച്ചത്.

Tags: Ukraine WarOPERATION GANGADr. S. Jaishankar
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies