വാഷിംഗ്ടൺ: റഷ്യയെ വീണ്ടും രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്നിൽ നടത്തുന്ന അധിനിവേശത്തിന് റഷ്യ മറുപടി നൽകേണ്ടി വരുമെന്ന് ബൈഡൻവ്ളോഡിമിർ പുടിന് മുന്നറിയിപ്പ് നൽകി.യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുക്രെയ്ൻ ജനതയ്ക്കൊപ്പമാണ് അമേരിക്കയെന്ന് അദ്ദേഹം പറഞ്ഞു.യുക്രെയ്നുള്ള പിന്തുണയും സഹായവും തുടരുമെന്ന് അദ്ദേഹം അറിയിച്ചു.യുക്രെയ്ൻ പ്രതിനിധിയെ സഭയിലിരുത്തി കരഘോഷങ്ങളോടെയാണ് അമേരിക്ക യുക്രെയ്നൊപ്പമാണെന്ന് ബൈഡൻ പ്രഖ്യാപിച്ചത്.
യുക്രെയെൻ ജനതയ്ക്കൊപ്പം ലോക മനസാക്ഷിയും യൂറോപ്പും, പടിഞ്ഞാറൻ രാജ്യങ്ങളുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പുടിൻ സ്വേച്ഛാധിപതിയാണെന്ന് ആരോപിച്ചു.പുടിന്റെ കണക്കുകൂട്ടലുകൾ എല്ലാം പിഴച്ചുവെന്നും റഷ്യ ഒറ്റപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക സ്വാതന്ത്ര്യത്തിന്റെ അടിത്തറയിളക്കാനാണ് ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. പ്രകോപനമില്ലാതെയാണ് റഷ്യ സൈനിക നടപടി ആരംഭിച്ചത്. അതേസമയം അമേരിക്ക റഷ്യയിൽ നേരിട്ട് സൈനിക ഇടപെടൽ നടത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments