ലക്നൗ : ഉത്തർപ്രദേശിൽ ഭാര്യയെ മുത്വലാഖ് ചൊല്ലിയ ഭർത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്. മൊഹൻലാൽഗഞ്ച് സ്വദേശി റയീസ് മുഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യ ഇസ്രത് ജഹാന്റെ പരാതിയിലാണ് നടപടി.
മൊഹൻലാൽഗഞ്ച് പോലീസിനെയാണ് യുവതി പരാതിയുമായി സമീപിച്ചത്. ഭർത്താവും ഭർതൃവീട്ടുകാരും സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു. വിവാഹം കഴിഞ്ഞ ഏതാനും നാളുകൾക്കുള്ളിൽ തന്നെ റയീസും വീട്ടുകാരും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കാൻ ആരംഭിച്ചിരുന്നു. എന്നാൽ സാധാരണ കുടുംബത്തിൽ ജനിച്ചതിനാൽ സ്ത്രീധനം കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരിൽ ശാരീരിക ഉപദ്രവം ഉൾപ്പെടെ നേരിടേണ്ടിവന്നു. സ്ത്രീധനം കിട്ടില്ലെന്ന് ഉറപ്പായതോടെ വീട്ടുകാരുടെ നിർദ്ദേശ പ്രകാരം തലാഖ് ചൊല്ലി ബന്ധം വേർപെടുത്തുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്.
Comments