മീഡിയ വൺ; രാജ്യതാല്പര്യവും സുരക്ഷയുമാണ് മറ്റെന്തിനേക്കാളും പ്രധാനം;രാജ്യ താല്പര്യത്തിന് വിരുദ്ധമായ കാരണങ്ങളുണ്ടെങ്കിൽ സർക്കാരിന് ഇടപെടാം: ഹൈക്കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മീഡിയ വൺ; രാജ്യതാല്പര്യവും സുരക്ഷയുമാണ് മറ്റെന്തിനേക്കാളും പ്രധാനം;രാജ്യ താല്പര്യത്തിന് വിരുദ്ധമായ കാരണങ്ങളുണ്ടെങ്കിൽ സർക്കാരിന് ഇടപെടാം: ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2022, 03:47 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : രാജ്യ താല്പര്യവും, സുരക്ഷയുമാണ് മറ്റെന്തിനേക്കാളും പ്രധാനമെന്ന് ഹൈക്കോടതി. മീഡിയ വൺ ചാനലിന് സംപ്രേക്ഷണ വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്

രാജ്യതാൽപര്യത്തിന് വിരുദ്ധമായ കാരണങ്ങളുണ്ടെങ്കിൽ മതിയായ ഇടപെടൽ നടത്താൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്ന്  അപ്പീൽ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി. ദേശസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളുണ്ടെന്ന കേന്ദ്ര സർക്കാർ വാദങ്ങൾ കണക്കിലെടുത്താണ് അപ്പീൽ ചീഫ് ജസ്റ്റിസ് എസ് മണികുമാർ അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ച് തള്ളിയത്. ചാനൽ മാനേജ്മെന്റും, ജീവനക്കാരും പത്രപ്രവർത്തക യൂണിയനും നൽകിയ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത് .

രാജ്യതാല്പര്യവും സുരക്ഷയുമാണ് മറ്റെന്തിനേക്കാളും പ്രധാനം. സംപ്രേഷണ വിലക്കേർപ്പെടുത്തിയ സർക്കാർ നടപടിയിൽ തെറ്റില്ലെന്നും ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.സംപ്രേഷണ വിലക്കിനുള്ള കാരണങ്ങളും ലൈസൻസ് പുതുക്കി നൽകാതിരുന്നതിനെ സംബന്ധിച്ചുള്ള മറുപടിയും രഹസ്യ രേഖയായി കേന്ദ്ര സർക്കാർ ഡിവിഷൻ ബഞ്ചിനു കൈമാറിയിരുന്നു. ഇതും കൂടി പരിശോധിച്ചാണ് അപ്പീൽ ഹർജി ഡിവിഷൻ ബഞ്ച് തള്ളിയത്.

തങ്ങളുടെ വാദങ്ങൾ കൃത്യമായി സിംഗിൾ ബഞ്ച് പരിഗണിച്ചില്ലെന്നും ലൈസൻസ് പുതുക്കി നൽകാതിരുന്നതിനു കാരണമായി പറയുന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ വിശ്വാസ്യത സംശയകരമാണെന്നുമായിരുന്നു അപ്പീലിൽ മീഡിയാ വണ്ണിന്റെ വാദം.എന്നാൽ കൃത്യമായ രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ നടപടിയെന്ന് അഡീഷണൽ സോളിസിറ്റർ കോടതിയെ അറിയിച്ചിരുന്നു.

രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ക്ലിയറൻസ് നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ്സമ്മതിച്ചതിനെ തുടർന്നാണ് മീഡിയാ വണ്ണിന് റ സംപ്രേഷണം നിർത്തിവയ്‌ക്കാൻവാർത്താ വിനിമയ മന്ത്രാലയം ഉത്തരവിട്ടത്. കേന്ദ്ര സർക്കാർ നടപടി പിന്നീട് ഹൈക്കോടതി സിംഗിൾ ബഞ്ചും ശരി വച്ചു. രഹസ്യാന്വേഷണ റിപ്പോർട്ടിലെ പരാമർശങ്ങൾ ഗുരുതരമെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാനാകില്ലെന്നുമായിരുന്നു സിംഗിൾ ബഞ്ചിന്റെ നിലപാട്. ഈ നിലപാട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചും അംഗീകരിക്കുകയായിരുന്നു.

അപ്പീൽ ഡിവിഷൻ ബഞ്ചും തള്ളിയതോടെ ചാനലിനുള്ള സംപ്രേഷണ വിലക്ക് തുടരും. ഹൈക്കോടതിയിലും തിരിച്ചടി നേരിട്ടതോടെ സുപ്രീം കോടതിയെ സമീപിക്കാനാണ് മീഡിയ വണ്ണിന്റെ തീരുമാനം.

Tags: media one
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies