തൃശൂര്‍: കേച്ചേരിയില്‍ അര്‍ധരാത്രി യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. കേച്ചേരി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായ ഫിറോസ്(40) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. നിരവധി തട്ടിപ്പുകേസില്‍ പ്രതിയാണ് ഇയാള്‍. ഫിറോസ് താമസിച്ചിരുന്ന കേച്ചിരി പ്രധാന പാതയോട് ചേര്‍ന്നുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ വച്ചാണ് സംഭവം. അക്രമി സംഘം ഫിറോസിന്റെ വയറ്റില്‍ കുത്തിപരിക്കേല്‍പ്പിച്ച ശേഷം രക്ഷപെടുകയായിരുന്നു.
ഫിറോസിനെ ഉടന്‍ തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫിറോസിന് കഞ്ചാവിന്റെ ഇടപാടും ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. അക്രമികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Comments