കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നും അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. 30 ലക്ഷം രൂപ വില വരുന്ന 687 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ ഖാദറാണ് പിടിയിലായത്. ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്.
Comments