തിരുവനന്തപുരം; ഗാഡ്ഗിൽ കസ്തൂരിരംഗൻ വിഷയത്തിൽ കോൺഗ്രസ് നിലപാട് തെറ്റായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകൻ.അന്ന് കർഷകർക്കൊപ്പം നിന്നു.എന്നാൽ പി.ടി തോമസിന്റെ നിലപാടായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു.കെറെയിൽ നടപ്പിലാക്കാൻ സമ്മതിക്കില്ലെന്നും എന്ത് വില കൊടുത്തും കെ.റെയിലിനെതിരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി നിരപരാധിയെന്ന് കെ സുധാകരൻ ചൂണ്ടിക്കാട്ടി.ധീരജ് കൊലപാതകത്തിൽ ജയിലിൽ കിടക്കുന്നത് നിരപരാധികളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
.നിഖിൽ പൈലി കുത്തി എന്നതിന് സാക്ഷികൾ ഇല്ല.എസ്.എഫ്.ഐ പ്രവർത്തകരായായ വിദ്യാർത്ഥികൾ പോലും കുത്തിയതായി കണ്ടതായി പറയുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും സാക്ഷിയെ കാണിക്കാതെ കേസ് നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments