കെഎസ്ആർടിസിയുടെ ലക്ഷ്വറി ബസുകൾ; ഇടിച്ച് നശിപ്പിച്ചാൽ ഡ്രൈവറുടെ പണിപോകും; കെഎസ്ആർടിസി-സ്വിഫ്റ്റിന്റെ ആദ്യ വോൾവോ ബസ് തലസ്ഥാനത്തെത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെഎസ്ആർടിസിയുടെ ലക്ഷ്വറി ബസുകൾ; ഇടിച്ച് നശിപ്പിച്ചാൽ ഡ്രൈവറുടെ പണിപോകും; കെഎസ്ആർടിസി-സ്വിഫ്റ്റിന്റെ ആദ്യ വോൾവോ ബസ് തലസ്ഥാനത്തെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2022, 04:48 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ദീർഘദൂര സർവീസുകൾക്കായി കെഎസ്ആർടിസി പുതുതായി വാങ്ങുന്ന വോൾവോ സ്ലീപ്പർ ബസുകളുടെ ആദ്യ ബാച്ച് തലസ്ഥാനത്തെത്തി. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എട്ട് എസി സ്ലീപ്പർ ബസുകളിൽ ആദ്യത്തെ ബസാണ് ഇന്ന് തിരുവനന്തപുരത്തെത്തിയത്. ആനയറയിലെ കെഎസ്ആർടിസി-സ്വിഫ്റ്റ് ആസ്ഥാനത്താണ് ബസ് എത്തിച്ചത്.

കർശന വ്യവസ്ഥകളുമായാണ് പുത്തൻ ബസ് ഇറക്കിയത്. അലക്ഷ്യമായി ഓടിച്ച് ബസ് അപകടത്തിൽപ്പെട്ടാൽ, ഡ്രൈവറുടെ പണി പോകും. ദീർഘദൂര ബസുകൾക്കായി കെഎസ്ആർടിസി രൂപവത്കരിച്ച പുതിയ കമ്പനിയായ സ്വിഫ്റ്റാണ് പുതിയ വ്യവസ്ഥകൾ മുന്നോട്ട് വെച്ചത്. മുൻപ് കെഎസ്ആർടിസി പുറത്തിറക്കിയ 18 സ്‌കാനിയ ബസുകളിൽ ചിലത് ഇടിച്ച് തരിപ്പണമായിരുന്നു. ഇതിനൊരു മാറ്റമാണ് സ്വിഫ്റ്റിൽ പ്രതീക്ഷിക്കുന്നത്. കരാർ അടിസ്ഥാനത്തിലാണ് ഡ്രൈവർമാരുടെ നിയമനം. വാഹനം നശിപ്പിക്കരുതെന്ന് കർശന നിർദ്ദേശം ഇതിനോടകം നൽകി കഴിഞ്ഞു.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഇ കോമേഴ്ഷ്യൽ വെഹിക്കിൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന വാഹന നിർമ്മാതാക്കൾ, ബിഎസ്6 ശ്രേണിയിലുള്ള ഷാസിയിൽ സ്വന്തം ഫാക്ടറിയിൽ നിർമ്മിക്കുന്ന ആദ്യത്തെ സ്ലീപ്പർ ബസാണിത്. 14.95 മീറ്റർ നീളത്തോടുകൂടിയ ബസിൽ, 11 ലിറ്റർ എഞ്ചിൻ, 430 എച്ച്പി പവറാണ് നൽകുന്നത്.

ഇന്ധന ക്ഷമതയ്‌ക്കായി നൂതന സംവിധാനമായ ഐ-ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയർ സംവിധാനമാണ് ഈ ബസുകളിൽ ഉള്ളത്. സുരക്ഷയ്‌ക്കായി ഹൈഡ്രോ ഡൈനാമിക് റിട്ടാർഡറും, എബിഎസ് ആൻഡ് ഇബിഡി, ഇഎസ്പി എന്നീ സംവിധാനങ്ങളും ബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടെൻഡർ നടപടികളിലൂടെ ബസ് ഒന്നിന് 1,38,50,000 രൂപയാണ് ഈടാക്കുന്നതെന്ന് നിർമ്മാതാക്കൾ അറിയിച്ചു. 40 യാത്രക്കാർക്ക് സുഖമായി കിടന്നു യാത്ര ചെയ്യുന്ന രീതിയിലാണ് ബസിൽ ബെർത്തുകൾ ഒരുക്കിയിട്ടുള്ളത്. ദീർഘദൂര യാത്രക്കാർക്ക് ക്ഷീണമില്ലാതെ കരുതലോടെ സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുക എന്നതാണ് കെഎസ്ആർടിസി-സ്വിഫ്റ്റ് ലക്ഷ്യമിടുന്നത്.

ഇതാദ്യമായാണ് കോർപ്പറേഷൻ സ്ലീപ്പർ ബസുകൾ വാങ്ങുന്നത്. കൂടാതെ, അശോക് ലൈലൻഡിന്റെ 20 സെമി സ്ലീപ്പർ, 72 എയർ സസ്‌പെൻഷൻ നോൺ എസി ബസുകളും രണ്ടുമാസത്തിനുള്ളിൽ ലഭിക്കുമെന്നും കോർപ്പറേഷൻ അറിയിച്ചു.

Tags: KSRTCKSRTC-SWIFT
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies