ഏഴാമതിറങ്ങി കിടിലൻ ബാറ്റിംഗ്; തകർത്തത് സാക്ഷാൽ കപിലിന്റെ റെക്കോഡ്; താരമായി രവീന്ദ്ര ജഡേജ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഴാമതിറങ്ങി കിടിലൻ ബാറ്റിംഗ്; തകർത്തത് സാക്ഷാൽ കപിലിന്റെ റെക്കോഡ്; താരമായി രവീന്ദ്ര ജഡേജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2022, 05:00 pm IST
Facebook
Twitter
WhatsAppTelegram

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം പുതിയ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. മൊഹാലിയിൽ നടക്കുന്ന മത്സരത്തിൽ 175 റൺസ് നേടിയിട്ടും പുറത്താകാതെ നിൽക്കുന്ന താരം, കപിൽ ദേവിന്റെ റെക്കോർഡാണ് തകർത്തത്. മൂന്ന് സിക്‌സുകളും, 17 ബൗണ്ടറികളും ഉൾപ്പെടുന്നതാണ് ജഡേജയുടെ ഇന്നിങ്‌സ്. ജഡേജയുടെ കൂറ്റൻ സ്‌കോറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 578 റൺസിന് ഡിക്ലയർ ചെയ്തു.

1986ൽ ശ്രീലങ്കയ്‌ക്കെതിരെ ഏഴാമത് ബാറ്റിങിനിറങ്ങി കപിൽ നേടിയ 163 റൺസായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്‌കോർ. ഇതിനെയാണ് ജഡേജ മറികടന്നത്. ഇതോടൊപ്പം ഏഴാമതോ അതിൽ താഴെയോ ബാറ്റിങിനിറങ്ങി 150 റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റർ എന്ന നേട്ടവും ജഡേജ സ്വന്തമാക്കി. ജഡേജയ്‌ക്കും കപിലിനും പുറമെ, ഒരു മത്സരത്തിൽ 150ലധികം റൺസ് നേടിയിട്ടുള്ള താരം റിഷഭ് പന്താണ്. 2019ൽ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ഇത്. എന്നാൽ, കപിലിന്റെ നേട്ടം മറികടക്കാൻ ആർക്കും ആയിരുന്നില്ല. അതാണ് ജഡേജ ഇന്ന് തകർത്തത്.

രണ്ടാം ദിനം ആറ് വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്‌ക്ക് ജഡേജ-അശ്വിൻ സഖ്യം മികച്ച തുടക്കമാണ് നൽകിയത്. 130 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് 61 റൺസെടുത്ത അശ്വിൻ പുറത്തായത്. പിന്നീടെത്തിയ ജയന്ത് യാദവ് രണ്ട് റൺസിന് പുറത്തായെങ്കിലും മുഹമ്മദ് ഷമി മികച്ച പിന്തുണ നൽകി കളി തുടരുകയായിരുന്നു. ഒൻപതാം വിക്കറ്റിൽ ജഡേജ-ഷമി സഖ്യം 103 റൺസ് കൂട്ടിച്ചേർത്തു. തുടർന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ മാച്ച് ഡിക്ലയർ ചെയ്യുകയായിരുന്നു. 20 റൺസുമായി ഷമി പുറത്താകാതെ നിന്നു.

ടെസ്റ്റിന്റെ ആദ്യ ദിനം, 97 പന്തിൽ 96 റൺസ് നേടിയ റിഷഭ് പന്തിന്റെ മികവിലാണ് ഇന്ത്യ സ്‌കോർ ഉയർത്തിയത്. ജഡേജയ്‌ക്കൊപ്പം ആറാം വിക്കറ്റിൽ 104 റൺസ് കൂട്ടിച്ചേർത്ത ശേഷമായിരുന്നു പന്തിന്റെ മടക്കം. നേരത്തെ വിരാട്‌ കോഹ്‌ലിക്ക് തന്റെ നൂറാം ടെസ്റ്റിൽ അർദ്ധ സെഞ്ച്വറി നഷ്ടമായിരുന്നു.

Tags: KAPIL DEVravindra jadeja1st TestMohali Test
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies