വയനാട്: മൂന്നുമാസം പ്രായമുള്ള തന്റെ കുഞ്ഞിന് സ്വര്‍ണമില്ലെന്നു കണ്ട് വിഷമിച്ച അമ്മയും മകളും 72 കാരിയായ വയോധികയുടെ മാല മോഷ്ടിച്ചു. മോഷണത്തിനിടെ വയോധികയുടെ നിലവിളികേട്ട് എത്തിയ നാട്ടുകാര്‍ മോഷ്ടാക്കളെ പിടിച്ച് പൊലീസില്‍ ഏല്പ്പച്ചു.
മലപ്പുറം സ്വദേശികളായ ഫിലോമിന, മകള്‍ മിനി എന്നിവരാണ് മോഷണക്കുറ്റത്തിന് അറസ്റ്റിലായത്. പൊലീസ് ചോദ്യംചെയ്തപ്പോള്‍ കുഞ്ഞിന് കെട്ടാന്‍ മാല മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസിന് മൊഴി നല്കി.
ബത്തേരി താലൂക്ക് ആശുപത്രിപരിസരത്തുവച്ചാണ് മിനിയുംഅമ്മയും വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ചത്. ആശുപത്രിയില്‍ നിന്നു വീട്ടിലെത്തിക്കാമെന്നു പറഞ്ഞ് പ്രതികള്‍ 72കാരിയെ ആളൊഴിഞ്ഞ ഇടത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് കുരുമുളക് സ്േ്രപ അടിച്ചശേഷം മാലമോഷ്ടിച്ചു. വയോധികയുടെ നിലവിളികേട്ട് ഓടിയെത്തിയവര്‍ മോഷ്ടാക്കളെ പിടികൂടി പൊലീസില്‍ ഏല്പിക്കുകയായിരുന്നു.
Comments