കോട്ടയം: യുവതികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. നെടുങ്കണ്ടം സ്വദേശി ബെന്നിയാണ് പിങ്ക് പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെയാണ് പ്രതി യുവതികളോട് മോശമായി പെരുമാറിയത്.
തീയേറ്റർ റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതികളെ ബെന്നി അസഭ്യം പറയുകയും കടന്ന് പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. ആക്രമണം നടന്നയുടൻ തന്നെ ഇവർ പിങ്ക് പോലീസിനെ വിവരമറിയിച്ചു.
തുടർന്ന് പിങ്ക് പോലീസ് എത്തി പ്രതിയെ പിടികൂടുകയായിരുന്നു. സംഭവത്തിൽ ഇയാൾക്കെതിരെ പിങ്ക് പോലീസ് കേസെടുത്തു. തുടർ നടപടികൾ ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Comments