കൊച്ചി: അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ വിമൺസ് ഒൺലി ബഞ്ചുമായി കേരള ഹൈക്കോടതി. ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായാണ് വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് നടത്തുന്നത്. ജസ്റ്റിസുമാരായ അനു ശിവരാമൻ,വി ഷേർസി,എംആർ അനിത എന്നിവരാണ് വിമൺസ് ഒൺലി ഫുൾ ബെഞ്ചിൽ ഉൾപ്പെടുന്നത്.
ഗുരുവായൂർ ദേവസ്വത്തിന്റെ ഫണ്ട് സർക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് അധാസുവാക്കിയ ഹൈക്കോടതി ഫുൾ ബെഞ്ചിന്റ ഉത്തരവ് പുന:പരിശോധിക്കണമെന്ന സർക്കാറിന്റെ റിവ്യൂ ഹർജിയാണ് ഇന്ന് വിമൺസ് ഒൺലി ഫുൾ ബെഞ്ച് പരിഗണിക്കുന്നത്.
നേരത്തെ ഹർജി പരിഗണിച്ച ഫുൾ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് ഹരിപ്രസാദ് വിരമിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് വി ഷേർസിയെ പുതുതായി ഉൾപ്പെടുത്തിയത്.















