മുംബൈ: ദിവ്യാംഗനായ ആരാധകന് ജേഴ്‌സി സമ്മാനിക്കുന്ന ക്രിക്കറ്റ് താരം വീരാട് കോലിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നു. ധരംവീർ പാൽ എന്ന ആരാധകനാണ് താരം തന്റെ ജേഴ്‌സി സമ്മാനമായി നൽകിയത്.
കഴിഞ്ഞ ദിവസമാണ് വികാനനിർഭരമായ നിമിഷം നടന്നത്. മൊഹാലിയിൽ നടന്ന ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് വിജയത്തിന് ശേഷം ടീം ബസിലേക്ക് പോകുന്നതിനിടെയാണ് കോലി തന്റെ കടുത്ത ആരാധകനെ കാണുന്നത്. കോലിയെ കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുകയായിരുന്നു ധരംവീർ എന്ന യുവാവ്.
ഉടൻ തന്നെ കോലി ധരംവീറിന് സമീപമെത്തി ജേഴ്‌സി നൽകുകായിരുന്നു.ജേഴ്‌സി നൽകിയ ശേഷം താരം ബസിൽ കയറുകയായിരുന്നു. ധരം വീർ തന്നെയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ്. നൂറാമത്തെ മത്സരം കളിച്ച കോലി എനിക്ക് സമ്മാനമായി അദ്ദേഹത്തിന്റെ ജേഴ്‌സി നൽകിയിരിക്കുന്നുവെന്ന് ധരംവീർ കുറിച്ചു.
https://www.facebook.com/janamtv/videos/289191643325047
ബയോ ബബിൾ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടയിലും ആരാധകന് സമീപമെത്തി ജേഴ്‌സി നൽകിയതിനെ പുകഴ്‌ത്തി നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ എത്തിയിരിക്കുന്നത്.














