ഭാരതീയ നൃത്ത്യകലകളുടെ പരിശീലനത്തിന് സർക്കാർ പിന്തുണയുണ്ടാകുമെന്ന് മന്ത്രി ബിന്ദു; ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിന് 50 ലക്ഷം രൂപ അനുവദിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരതീയ നൃത്ത്യകലകളുടെ പരിശീലനത്തിന് സർക്കാർ പിന്തുണയുണ്ടാകുമെന്ന് മന്ത്രി ബിന്ദു; ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിന് 50 ലക്ഷം രൂപ അനുവദിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2022, 02:57 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ക്ലാസിക്കൽ രംഗകലകളുടെ വളർച്ചയ്‌ക്കും കലാപ്രതിഭ ഉണ്ണായി വാര്യരുടെ സ്മരണയ്‌ക്കുമായി നിലകൊള്ളുന്ന ഇരിങ്ങാലക്കുട ‘ഉണ്ണായി വാര്യർ സ്മാരക കലാനിലയ’ത്തിന് 50 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ആർ. ബിന്ദു അറിയിച്ചു.

1955 ഡിസംബർ 7-ന് കഥകളിയുടെ പ്രചാരണത്തിനും പ്രോത്സാഹനത്തിനുമായി തുടങ്ങിയ സ്ഥാപനത്തിനെ പദ്ധതിയേതര വിഭാഗത്തിൽപ്പെടുത്തി അധിക ധനാനുമതിയായാണ് തുക നൽകുക. കഥകളി പരിശീലിപ്പിക്കുന്നതോടൊപ്പം ബിരുദതലത്തിലുള്ള കോഴ്സുകളും നടക്കുന്ന കലാനിലയത്തിന്റെ വളർച്ചയ്‌ക്ക് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

കഥകളി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിനായി ആസ്വാദന സഹായികളടക്കം നിരവധി സജ്ജീകരണങ്ങളോടെയും, സാംസ്‌കാരിക വിനോദസഞ്ചാരത്തിന് വേദിയൊരുക്കാനുള്ള ആലോചനകളോടെയും പ്രവർത്തിക്കുന്ന കലാനിലയത്തെ വളർച്ചയുടെ അടുത്ത പടവുകളിലേക്ക് കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭാരതീയ നൃത്ത്യകലകളിലെല്ലാം പരിശീലനം നൽകാനും പുതിയ സൗന്ദര്യശാസ്ത്ര സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനുമുള്ള കലാനിലയത്തിന്റെ സ്വപ്നങ്ങൾക്കൊപ്പം സർക്കാരുണ്ടെന്നും ആർ. ബിന്ദു കൂട്ടിച്ചേർത്തു.

Tags: r bindhu
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies