ഇടുക്കി : കുമളി ചെക്പോസ്റ്റ് വഴി കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കോട്ടയം കരാപ്പുഴ സ്വദേശി സുന്ദർ (24) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 50 ഗ്രാം കഞ്ചാവും പിടികൂടി.
ഉച്ചയോടെയായിരുന്നു സംഭവം. കാറിലാണ് സുന്ദർ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. തമിഴ്നാട്ടിൽ നിന്നും കോട്ടയത്തേക്കായിരുന്നു കടത്താൻ ശ്രമിച്ചത്. എന്നാൽ വാഹന പരിശോധനയ്ക്കിടെ ഇയാൾ എക്സൈസ് സംഘത്തിന്റെ പിടിയിലാകുകയായിരുന്നു. വിൽപ്പനയ്ക്ക് വേണ്ടിയാണ് ഇയാൾ തമിഴ്നാട്ടിലെ കമ്പത്ത് നിന്നും കഞ്ചാവ് കൊണ്ടുവന്നത് എന്നാണ് വിവരം.
അറസ്റ്റിലായ സുന്ദറിനെതിരെ നേരത്തെയും നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സുന്ദറിന്റെ പേരിലുള്ള ബൈക്കിൽ ഇയാളുടെ ബന്ധുക്കൾ മാല മോഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് വാഹനവും ബന്ധുക്കളും പോലീസ് കസ്റ്റഡിയിൽ ആണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സുന്ദർ കഞ്ചാവ് കേസിൽ പിടിയിലാകുന്നത്.
Comments