തിരുവനന്തപുരം : ബിജെപിയെ അടുത്തകാലത്തൊന്നും യുപിയില്‍ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എഎ റഹീം . ആര്‍എസ്എസിന് യുപിയിലെ എല്ലാ മേഖലയിലും സംഘടന രൂപമാണ്. അഖിലേഷിനോ മായവതിക്കോ കോണ്‍ഗ്രസിനോ അതില്ല. അത് ബിജെപിയുടെ രാഷ്ട്രീയ മികവാണ്.
ഫാസിസ്റ്റ് ശക്തികളുടെ പ്രകടരൂപമാണ് യുപിയില്‍ നടക്കുന്നത് .ഉത്തര്‍ പ്രദേശില്‍ നൂറുകണക്കിന് ഗുണ്ടകളെ വെടിവെച്ച് കൊന്നത് ഫാസിസ്റ്റ് രീതിയാണെന്നും റഹീം പറഞ്ഞു . യുപിയുടെ ചുമതല അമിത് ഷാ ഏറ്റെടുത്തത് മുതല്‍ ഹിന്ദുത്വ രാഷ്ട്രീയമാണ് യുപിയെ നിയന്ത്രിക്കുന്നത്. യുപിയിൽ കോണ്‍ഗ്രസിന്റെ സ്ഥാനം വട്ടപൂജ്യമാണെന്നും റഹീം പറഞ്ഞു.
ഗോരഖ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും പ്രതിപക്ഷ പാർട്ടികളെ നിലംപരിശാക്കിക്കൊണ്ട് 1,30,609 വോട്ടിനാണ് യോഗി വിജയിച്ചത്. എഴുപത്തിയൊൻപതിനായിരത്തിന്റെ ലീഡ് നിലനിർത്തിയാണ് മുഖ്യമന്ത്രി വിജയം കൈവരിച്ചത്.
Comments