15-കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഏഴ് വർഷത്തിന് ശേഷം പിതാവ് അറസ്റ്റിൽ; പ്രതി മുഹമ്മദ് സാദിഖ് റയിനെ പിടികൂടിയത് രാജസ്ഥാനിൽ നിന്നും; അറസ്റ്റിലായത് മൂന്നാം വിവാഹത്തിന് പിന്നാലെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

15-കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഏഴ് വർഷത്തിന് ശേഷം പിതാവ് അറസ്റ്റിൽ; പ്രതി മുഹമ്മദ് സാദിഖ് റയിനെ പിടികൂടിയത് രാജസ്ഥാനിൽ നിന്നും; അറസ്റ്റിലായത് മൂന്നാം വിവാഹത്തിന് പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2022, 08:02 am IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: ഏഴ് വർഷം മുൻപ് 15 കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ രാജസ്ഥാനിൽ നിന്നാണ് പിടികൂടിയത്. ബിഹാർ മുസാഫിർപൂർ സ്വദേശി മുഹമ്മദ് സാദിഖ് റയിനാണ്(49) കേസിൽ അറസ്റ്റിലായത്. പെരുമ്പടപ്പ് പുത്തൻപള്ളിയിൽ ഏഴ് വർഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.

ബിഹാർ സ്വദേശിയായ പ്രതി ആദ്യ ഭാര്യയുടെ മരണശേഷം അതിലുണ്ടായ ഇരട്ട പെൺകുട്ടികളുമായി കേരളത്തിൽ എത്തിയിരുന്നു. തുടർന്ന് മലയാളി യുവതിയെ രണ്ടാം വിവാഹം ചെയ്തു. ഇതിന് ശേഷമാണ് ആദ്യ ഭാര്യയിലുണ്ടായ ഇരട്ട പെൺകുട്ടികളിൽ ഒരാളെ പ്രതി പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.

ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. എന്നാൽ പിതാവിനെതിരെ മൊഴി നൽകാൻ പെൺകുട്ടി തയ്യാറായില്ല. മറ്റ് പലരുമാണ് തന്നെ പീഡിപ്പിച്ചതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. മൊഴി വിശ്വാസയോഗ്യമല്ലെന്ന് കണ്ട് വീണ്ടും അന്വേഷണം ശക്തമാക്കിയപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്.

പെൺകുട്ടിയുടെ രണ്ടാനമ്മ നൽകിയ വിവരങ്ങളാണ് നിർണായകമായത്. തുടർന്ന് പോലീസ് ചോദ്യം ചെയ്തതോടെ പിതാവാണ് പീഡിപ്പിച്ചതെന്ന് കുട്ടി സമ്മതിച്ചു. പിതാവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് സത്യം പറയാതിരുന്നതെന്നും പെൺകുട്ടി വെളിപ്പെടുത്തി. പീഡനം എതിർക്കാതിരിക്കാൻ പെൺകുട്ടിയുടെ തുടയിൽ കത്തി കൊണ്ട് കുത്തി ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നതായും കണ്ടെത്തി. മുറിവിൽ അമർത്തി വേദനിപ്പിച്ചുകൊണ്ടായിരുന്നു നിരന്തരമായി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്.

എന്നാൽ ഇതിനിടെ പ്രതി ബിഹാറിലേക്ക് മുങ്ങിയതിനാൽ പോലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. അന്വേഷണം ഊർജ്ജിതമാക്കിയതോടെ പ്രതി മൂന്നാമതും വിവാഹിതനായെന്ന വിവരം പോലീസിന് ലഭിച്ചു. മൂന്നാം ഭാര്യയുടെ സഹോദരന്റെ സ്ഥാപനത്തിലായിരുന്നു പ്രതി ജോലി ചെയ്തിരുന്നത്. രാജസ്ഥാനിലായിരുന്നു ജോലി സ്ഥാപനം. തുടർന്ന് രാജസ്ഥാൻ പോലീസിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തു. മഞ്ചേരി പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Tags: Pocsochild rape
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies