കൊച്ചി : ടാറ്റൂ ആർട്ടിസ്റ്റിന് പിന്നാലെ കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെയും പീഡന പരാതി. മൂന്ന് യുവതികളാണ് പരാതിയുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. സംഭവത്തിൽ കേസ് എടുക്കുമെന്ന് പോലീസ് പറഞ്ഞു.
എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചെന്നാണ് പരാതി. ഏതാനും ദിവസങ്ങൾക്ക് മുൻപ് യുവതികൾ പീഡന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നൽകിയത്.
അതേസമയം സംഭവം പുറത്തുവന്നതിന് പിന്നാലെ ഇയാൾ ദുബായിലേക്ക് കടന്നുവെന്നാണ് സൂചന. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.
Comments