പെട്രോൾ ബോംബിടാൻ ഇവനാണ് മിടുക്കൻ; റഷ്യൻ സേനയെ തടയാൻ ഡ്രോണുകൾ വഴി പുതിയ പരീക്ഷണവുമായി യുക്രെയ്ൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പെട്രോൾ ബോംബിടാൻ ഇവനാണ് മിടുക്കൻ; റഷ്യൻ സേനയെ തടയാൻ ഡ്രോണുകൾ വഴി പുതിയ പരീക്ഷണവുമായി യുക്രെയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2022, 12:06 pm IST
Facebook
Twitter
WhatsAppTelegram

കീവ്: റഷ്യൻ സേനയ്‌ക്കെതിരായ പോരാട്ടത്തിൽ യുക്രെയ്‌നിലെ സാധാരണക്കാരുടെ പ്രധാന ആയുധമായിരുന്നു ബിയർ കുപ്പിയിൽ പെട്രോൾ നിറച്ച് തിരിയിട്ട നാടൻ പെട്രോൾ ബോംബുകൾ. ഇത്തരം പെട്രോൾ ബോംബുകളുമായി റഷ്യൻ സേനയെ എതിരിടുന്ന യുക്രെയ്ൻ യുവാക്കളുടെയും ജനങ്ങളുടെയും ചിത്രങ്ങളും ദൃശ്യങ്ങളും യുദ്ധത്തിന്റെ ആദ്യനാളുകളിൽ തന്നെ ലോകശ്രദ്ധ നേടിയിരുന്നു.

അപ്രതീക്ഷിതമായി റഷ്യൻ സേനയും ടാങ്കുകളും ഇരച്ചെത്തിയപ്പോൾ അവരെ ഭയപ്പെടുത്താൻ ഇവർക്ക് തുണയായതും ആയിരക്കണക്കിന് പെട്രോൾ ബോംബുകളാണ്. റഷ്യൻ സേനയുടെ മുന്നേറ്റം അൽപമെങ്കിലും തടയാനും പതുക്കെയാക്കാനും ഇത്തരം നാടൻ ബോംബ് പ്രയോഗം സഹായിച്ചുവെന്നാണ് വിലയിരുത്തൽ.

ഏറ്റവും ഒടുവിൽ ഡ്രോണുകൾ ഉപയോഗിച്ചും ഇത്തരം ബോംബുകൾ റഷ്യൻ സേനയ്‌ക്ക് നേരെ വർഷിക്കുകയാണ് യുക്രെയ്ൻ. റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ തുടക്കം മുതൽ സജീവമായ യുക്രെയ്‌നിയൻ ടെറിട്ടോറിയൽ ഡിഫൻസ് ഫോഴ്‌സ് ആണ് ഡ്രോണുകളിൽ പുതിയ പരീക്ഷണം നടത്തിയത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. പെട്രോൾ ബോംബുകളുമായി സഞ്ചരിക്കുന്ന ഡ്രോണുകൾ ചിത്രത്തിൽ കാണാം.

ഡ്രോണുകളുടെ അടിയിൽ മദ്ധ്യത്തിലായി ഒരു കൺസോൾ ഘടിപ്പിച്ചാണ് ബിയർ ബോട്ടിലുകൾ സ്ഥാപിച്ചിട്ടുളളത്. ലക്ഷ്യം മനസിലാക്കിയാൽ റിമോട്ട് ഉപയോഗിച്ച് താഴേക്ക് വീഴ്‌ത്താനും വീഴ്ചയുടെ ആഘാതത്തിൽ പൊട്ടിത്തെറിയുണ്ടാക്കാനും കഴിയും. റഷ്യൻ സൈന്യവുമായി പോരാട്ടം രൂക്ഷമായ കിഴക്കൻ നഗരമായ ഒഡേസയിൽ ഉൾപ്പെടെ ഇത്തരം പെട്രോൾ ബോംബുകൾ വ്യാപകമായി ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

നിരായുധരായി നിൽക്കുന്നതിലും ഭേദമാണ് പെട്രോൾ ബോംബുകളെന്നാണ് ജനങ്ങളുടെ അനുഭവം. സാദ്ധ്യമായ വിധത്തിൽ കൈക്കരുത്തും ബുദ്ധിയും സാങ്കേതികത വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി പൊരുതുകയാണ് യുക്രെയ്‌നികൾ. യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോഴും ഇവരുടെ പോരാട്ടവീര്യം തളരുന്നില്ല. അവിടെയാണ് പെട്രോൾ ബോംബുകൾ ഇവർക്ക് ടാങ്കുകളെക്കാൾ വലിയ പ്രതിരോധമാകുന്നതും.

Tags: droneUkrainepetrol bombMolotov cocktails
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies