'മകൻ ഒരിക്കലും തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചില്ല, അവൻ എന്റെ മകനല്ല, പ്രധാനമന്ത്രിയുടേതാണ്': വികാരധീതനായി പിതാവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മകൻ ഒരിക്കലും തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചില്ല, അവൻ എന്റെ മകനല്ല, പ്രധാനമന്ത്രിയുടേതാണ്’: വികാരധീതനായി പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2022, 03:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സുമിയിൽ നിന്നും അവസാന വിദ്യാർത്ഥി സംഘവും ജന്മനാട്ടിൽ തിരിച്ചെത്തിയതോടെ ഓപ്പറേഷൻ ഗംഗ പരിസമാപ്തിയിലേക്ക് എത്തിയിരിക്കുകയാണ്. ഒഴിപ്പിക്കലിന് നേതൃത്വം വഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും കേന്ദ്രസർക്കാരിനും ഇന്ത്യൻ എംബസിയ്‌ക്കും ആശംസാപ്രവാഹമാണ്. ഇപ്പോഴിതാ സുമിയിൽ കുടുങ്ങിക്കിടന്ന തന്റെ മകനെ സുരക്ഷിതമായി നാട്ടിലെത്തിച്ചതിൽ പ്രധാനമന്ത്രിയ്‌ക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് ഒരു പിതാവ്. ജമ്മുകശ്മീരിലെ ശ്രീനഗറിൽ നിന്നുള്ള സഞ്ജയ് പണ്ഡിറ്റിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

2022 മാർച്ച് 11ന് ഓപ്പറേഷൻ ഗംഗയുടെ അവസാന വിമാനങ്ങൾ ഡൽഹി എയർപോർട്ടിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപേ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. മക്കളുടെ തിരിച്ചുവരവിനായി പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന നിരവധി മാതാപിതാക്കളിൽ ഒരാളായിരുന്നു സഞ്ജയ്. യുക്രെയ്‌നിൽ കുടുങ്ങിയ തന്റെ മകൻ തിരിച്ചുവരുമെന്ന് തനിക്ക് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നുവെന്ന് സഞ്ജയ് പറയുന്നു. കേന്ദ്രസർക്കാരാണ് അവനെ തിരികെ ജന്മനാട്ടിലേക്ക് സുരക്ഷിതമായി കൊണ്ടുവന്നതെന്നും സഞ്ജയ് പറഞ്ഞു.

സഞ്ജയുടെ വാക്കുകൾ ഇങ്ങനെ ‘എന്റെ മകനല്ല, മോദിജിയുടെ മകനാണ് തിരിച്ചെത്തിയതെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. സുമിയിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. എന്നാൽ പ്രധാനമന്ത്രിയ്‌ക്ക് അതിൽ ഉറപ്പുണ്ടായിരുന്നു. എന്റെ മകനെ സുരക്ഷിതമായി നാട്ടിലെത്തിച്ചതിന് ഞാൻ കേന്ദ്രസർക്കാരിനോട് നന്ദി പറയുന്നു’. സഞ്ജയ് പറഞ്ഞു.

റഷ്യ-യുക്രെയ്ൻ യുദ്ധത്തിനെതിരെ യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഫെബ്രുവരി 26ന് ആരംഭിച്ച ദൗത്യമാണ് ഓപ്പറേഷൻ ഗംഗ. 20,000ത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് യുക്രെയ്‌നിൽ കുടുങ്ങിക്കിടന്നത്. അതിർത്തി പ്രദേശങ്ങളായ പോളണ്ട്, റുമേനിയ, ഹംഗറി എന്നിവിടങ്ങളിൽ വിദ്യാർത്ഥികളെ എത്തിച്ച ശേഷം വിമാനമാർഗ്ഗം ഡൽഹിയിലെത്തിയ്‌ക്കുകയായിരുന്നു.

Tags: Ukraine WarIndiansOPERATION GANGA
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies