ജലന്ധർ: ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാകിസ്താൻ പൗരന്മാരെ പിടികൂടി ബിഎസ്എഫ്. പഞ്ചാബ് അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമമാണ് അതിർത്തി സുരക്ഷാ സേന പരാജയപ്പെടുത്തിയത്.
ശനിയാഴ്ച ചിലർ സുരക്ഷാവേലി കടക്കാൻ ശ്രമിക്കുന്നതായി അമൃത്സർ സെക്ടറിലെ ബിഎസ്എഫ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചിരുന്നു. സംശയാസ്പദമായ രീതിയിലുള്ള ചിലരുടെ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിരീക്ഷണം ശക്തമാക്കിയത്. ഒടുവിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പേർ ബിഎസ്എഫിന്റെ വലയിലായി.
പിടിയിലായ പാകിസ്താൻ പൗരന്മാരിൽ നിന്നും 2.76 കിലോഗ്രാം ഹെറോയിനും അതിർത്തി സുരക്ഷാ സേന പിടികൂടി.
Comments