പുതിയ ജേഴ്‌സി അവതരിപ്പിച്ച് രാജസ്ഥാൻ റോയൽസ്; ഓസ്‌ട്രേലിയൻ ബൈക്ക് സ്റ്റണ്ട്മാൻ പ്രത്യക്ഷപ്പെടുന്ന വീഡിയോയിൽ അഭിനയിച്ച് തകർത്ത് സഞ്ജു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പുതിയ ജേഴ്‌സി അവതരിപ്പിച്ച് രാജസ്ഥാൻ റോയൽസ്; ഓസ്‌ട്രേലിയൻ ബൈക്ക് സ്റ്റണ്ട്മാൻ പ്രത്യക്ഷപ്പെടുന്ന വീഡിയോയിൽ അഭിനയിച്ച് തകർത്ത് സഞ്ജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2022, 05:41 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിലേയ്‌ക്കുള്ള ജേഴ്‌സി അവതരിപ്പിച്ച് രാജസ്ഥാൻ റോയൽസ്. തകർപ്പൻ വീഡിയോയിലൂടെയാണ് രാജസ്ഥാൻ തങ്ങളുടെ ജേഴ്‌സി അവതരിപ്പിച്ചിരിക്കുന്നത്. ജേഴ്‌സിയുടെ മധ്യഭാഗത്ത് രാജസ്ഥാൻ റോയൽസിന്റെ പ്രധാന സപോൺസർമാരായ ‘ഹാപ്പിലോ’യുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മറ്റ് സ്‌പോൺസർമാരായ ഡോളർ, ജിയോ, റെഡ് ബുൾ എന്നിവരുടെ പേരും ജേഴ്‌സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സഞ്ജു സാംസൺ, യുസ്വേന്ദ്ര ചാഹൽ, ഓസ്‌ട്രേലിയൻ മോട്ടോർ ബൈക്ക് സ്റ്റണ്ട് പെർഫോമറായ റോബി മാഡിസൺ എന്നിവരാണ് ജേഴ്‌സി അനാച്ഛാദനം ചെയ്യുന്ന വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. പല കടമ്പകൾ കടന്ന് ജേഴ്‌സി ഡെലിവറി ചെയ്യുന്ന മാഡിസണും, അത് ഏറ്റുവാങ്ങുന്ന സഞ്ജുവും ചാഹലുമാണ് വീഡിയോയിലുള്ളത്. നീലയും പിങ്കും ചേർന്ന നിറങ്ങളിലാണ് ജേഴ്‌സിയുടെ ഡിസൈൻ.

അതേസമയം, ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതുതായി അവതരിപ്പിച്ച ടീം, ഗുജറാത്ത് ടൈറ്റൻസിന്റെ ജേഴ്‌സി ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അനാച്ഛാദനം ചെയ്തിരുന്നു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, ഹെഡ് കോച്ച് ആശിഷ് നെഹ്റ, ബിസിസിഐ സെക്രട്ടറി ജയ് ഷാ, മറ്റ് ടീം ഒഫീഷ്യൽസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ലോഞ്ച്.

ഐപിഎൽ മത്സരങ്ങൾ മാർച്ച് 26നാണ് ആരംഭിക്കുന്നത്. മെയ് 26ന് ഫൈനൽ മത്സരം നടക്കും. ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുന്നത്.

ഇക്കുറി രണ്ട് ഗ്രൂപ്പുകളായാണ് മത്സരം നടക്കുന്നത്. എ.ബി എന്നിങ്ങനെയാണ് രണ്ട് ഗ്രൂപ്പുകൾ. ആകെ 70 മത്സരങ്ങളായിരിക്കും ഗ്രൂപ്പ് ഘട്ടത്തിൽ ഉണ്ടാവുക. മുംബൈയിലെ മൂന്ന് വേദികളിലായി 55 മത്സരവും പൂനെയിൽ 15 മത്സരവുമാണ് നടക്കുന്നത്. ഇത്തവണ പത്ത് ടീമുകളാണുള്ളത്. ലക്നൗ സൂപ്പർ ജയന്റ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവരാണ് പുതുതായി മാറ്റുരയ്‌ക്കുന്ന ടീമുകൾ.

Tags: sanju samsonrajasthan royalsIPL 2022Yuzvendra Chahal
ShareTweetSendShare

More News from this section

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies