തൃശൂർ: ഇരിങ്ങാലക്കുടയിൽ കോളേജ് വിദ്യാർത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹപാഠിയ്ക്ക് കുത്തേറ്റു. ഇരിങ്ങാലക്കുട ജ്യോതിസ് കോളേജ് വിദ്യാർത്ഥിയും ചേലൂർ സ്വദേശിയുമായ ടെൽസണിനാണ് കുത്തേറ്റത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.
ഇതേ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ശല്യം ചെയ്യുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ടെൽസൺ ഇത് ചോദ്യം ചെയതതാണ് പ്രകോപനത്തിന് കാരണം. കാറളം സ്വദേശിയായ സാഹിർ, ആലുവ സ്വദേശി രാഹുൽ എന്നിവരാണ് വിദ്യാർത്ഥിനിയെ ശല്യം ചെയ്തത്.
ഷാഹീർ കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് ടെൽസനെ കുത്തുകയായിരുന്നു. കുത്തിയ ശേഷം പ്രതികൾ രക്ഷപെടാൻ ശ്രമിച്ചെങ്കിലും അപകടത്തിൽപ്പെട്ടു. ഉടൻ തന്നെ നാട്ടുകാരെത്തി പ്രതികളെ പിടികൂടി പോലീസിൽ ഏൽപിച്ചു. പരിക്കേറ്റ ടെൽസനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Comments