തൃശൂർ : ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി പാലക്കാട് കൂനത്തറ തിയ്യന്നൂർ മനയിൽ ടി.എം. കൃഷ്ണചന്ദ്രനെ തിരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ്
തെരഞ്ഞെടുത്തത്. ഏപ്രിൽ ഒന്നു മുതൽ ആറു മാസത്തേക്കാണ് നിയമനം.
ഇന്ന് ഉച്ചപൂജയ്ക്കു ശേഷം നമസ്ക്കാര മണ്ഡപത്തിൽ വെള്ളിക്കുടത്തിൽ നിക്ഷേപിച്ച പേരുകളിൽ നിന്ന് മേൽശാന്തി തെക്കേപ്പാട്ട് ജയപ്രകാശൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. ദേവസ്വം ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ ആയിരുന്നു നറുക്കെടുപ്പ്.
ബിരുദധാരി ആയ ടി.എം. കൃഷ്ണചന്ദ്രൻ ഒറ്റപ്പാലം അർബൻ ബാങ്കിൽ ക്ലർക്കാണ്.
പുതിയ മേൽശാന്തി 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരുന്ന ശേഷം 31 ന് രാത്രി ചുമതലയേൽക്കും. ആറു മാസം ക്ഷേത്രത്തിൽ താമസിച്ച് പുറപ്പെടാ ശാന്തിയായാണ് പൂജകൾ നിർവ്വഹിക്കുക.
Comments