രാജ്യസഭാ സീറ്റിന്റെ പേരിൽ കെ. മുരളീധരനും സുധാകരനും നേർക്കുനേർ; എം ലിജുവിന് വേണ്ടി എഐസിസിക്ക് കത്തയച്ച് കെ. സുധാകരൻ; തോൽവി മാനദണ്ഡമാക്കരുതെന്ന് ആവശ്യം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യസഭാ സീറ്റിന്റെ പേരിൽ കെ. മുരളീധരനും സുധാകരനും നേർക്കുനേർ; എം ലിജുവിന് വേണ്ടി എഐസിസിക്ക് കത്തയച്ച് കെ. സുധാകരൻ; തോൽവി മാനദണ്ഡമാക്കരുതെന്ന് ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 06:41 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: രാജ്യസഭാ സീറ്റിന്റെ പേരിൽ കെ. മുരളീധരനും കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനും നേർക്കുനേർ രംഗത്ത്. എം ലിജുവിന്റെ സ്ഥാനാർത്ഥിക്കാര്യത്തിൽ തിരഞ്ഞെടുപ്പ് തോൽവികൾ മാനദണ്ഡമാക്കി തീരുമാനമെടുക്കരുതെന്നും ലിജു തെരഞ്ഞെടുപ്പിൽ ബലിയാടാക്കപ്പെട്ടതാണെന്നും കാണിച്ച് സുധാകരൻ എഐസിസി നേതൃത്വത്തിന് കത്തയച്ചു. സമീപകാല തിരഞ്ഞെടുപ്പിൽ തോറ്റവരെ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ. മുരളീധരൻ ഹൈക്കമാൻഡിന് കത്തയച്ചതിന് പിന്നാലെയാണ് സുധാകരന്റെ നീക്കം.

പല സാഹചര്യങ്ങളാൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെടാമെന്നും അത്തരക്കാരെ രാജ്യസഭാ സീറ്റിൽ അയോഗ്യരായി പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നുമാണ് എ.ഐ.സി.സി്ക്ക് അയച്ച കത്തിൽ സുധാകരന്റെ വാദം. ഗ്രൂപ്പ് വഴക്കാണ് പലരുടേയും തോൽവിക്ക് കാരണമെന്ന ആക്ഷേപം ശരിവയ്‌ക്കുന്നതാണ് സുധാകരന്റെ കത്ത്.

രാജ്യസഭാ സ്ഥാനാർത്ഥി നിർണയത്തിൽ ലിജുവിന് ന്യായമായ പരിഗണന ലഭിക്കണമെന്നുമാണ് കത്തിലൂടെ സുധാകരൻ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലിജുവിനെതിരെ കെ.സി വേണുഗോപാൽ വിഭാഗവും രംഗത്തെത്തിയിരുന്നു. സുധാകരൻ തുടക്കം മുതൽ ലിജുവിന് വേണ്ടി പിടിമുറുക്കിയിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ ലിജുവിനെയും കൂട്ടി സുധാകരൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ഇടതുപക്ഷ സ്ഥാനാർത്ഥികൾ പത്രിക നൽകിയിട്ടും കോൺഗ്രസിന് സ്ഥാനാർത്ഥിയെ പോലും കണ്ടെത്താൻ സാധിക്കാത്തത് അണികൾക്കിടയിലും ചർച്ചയാകുകയാണ്. പാർട്ടിയിൽ ഗ്രൂപ്പ് പോര് അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച് ചുമതലയേറ്റ കെപിസിസി നേതൃത്വത്തിന്റെ പുതിയ നിലപാടുകളിലും പ്രവർത്തകർ അമർഷം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

Tags: kpccK SUDHAKARANK MURALEEDHARANCongress KeralaRajya Sabha Seatകെപിസിസികെ. സുധാകരൻകെ.സി വേണുഗോപാൽ
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies