മാടപ്പള്ളിയിലെ പോലീസ് നരനായാട്ട്; ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് ബിജെപി; പോലീസ് മാനസിക വിഭ്രാന്തിയുള്ള കുറ്റവാളികളെപ്പോലെ പെരുമാറുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാടപ്പള്ളിയിലെ പോലീസ് നരനായാട്ട്; ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് ബിജെപി; പോലീസ് മാനസിക വിഭ്രാന്തിയുള്ള കുറ്റവാളികളെപ്പോലെ പെരുമാറുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 07:07 pm IST
FacebookTwitterWhatsAppTelegram

കൊച്ചി ; കെ റെയിലിന്റെ പേരിൽ കേരളത്തിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി ബിജെപി. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അരുൺ മിശ്രക്ക് ആണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പരാതി നൽകിയത്. കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്ത പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുകയും ജനങ്ങളുടെ ഭൂമി തട്ടിയെടുക്കുകയുമാണ് ചെയ്യുന്നത് എന്ന് പരാതിയിൽ ആരോപിക്കുന്നു.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു റെയിൽവേ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ അതുമായി ബന്ധപ്പെട്ട സ്ഥലം പിടിച്ചെടുക്കൽ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ലാതെ കേരള സർക്കാരിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് റെയിൽവേ മന്ത്രി നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇതൊന്നും വകവെക്കാതെ കേരള സർക്കാർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. അംഗീകരിക്കാൻ സാധിക്കുന്ന റിപ്പോർട്ടല്ല കേരള സർക്കാർ സമർപ്പിച്ചിരിക്കുന്നത് എന്നും കത്തിൽ പറയുന്നു.

പരിസ്ഥിതി പ്രവർത്തകരുടേയും, ഗവേഷകരുടേയും, ജനങ്ങളുടേയും എതിർപ്പുകൾക്ക് പല്ലുവില കൽപ്പിച്ചുകൊണ്ടാണ് മഹാമാരി കാരണം കടബാദ്ധ്യതയിലാണ്ടുപോയ ജനങ്ങളിൽ നിന്നും അവരുടെ സ്ഥലം സർക്കാർ പിടിച്ചെടുക്കുന്നത്. മാർച്ച് 17 ന് കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിൽ പോലീസ് പ്രവേശിക്കുകയും സ്വകാര്യ സ്ഥലങ്ങൾ പിടിച്ചെടുക്കാൻ ആരംഭിക്കുകയും ചെയ്തു. ജനങ്ങൾ പ്രതിഷേധിച്ചപ്പോൾ പോലീസ് അവർക്ക് നേരെ അക്രമം അഴിച്ചുവിട്ടു. സ്ത്രീകളും മുതിർന്നവരുമുൾപ്പെടെ അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പുരുഷ പോലീസ് ഉദ്യോഗസ്ഥർ യുവതിയെ റോഡിലൂടെ വലിച്ചിഴയ്‌ക്കുകയാണ് ചെയ്തത്. അമ്മമാരിൽ നിന്നും കുട്ടികളെ തട്ടിപ്പറിച്ച് എടുത്തായിരുന്നു പോലീസിന്റെ കൊടും ക്രൂരത.

മാനസിക വിഭ്രാന്തിയുള്ള കുറ്റവാളികളെപ്പോലെയാണ് പോലീസ് ജനങ്ങളോട് പെരുമാറിയത്. കസ്റ്റഡിയിലെടുത്താൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മദ്ധ്യവയസ്‌കയായ ഒരു അമ്മ പറഞ്ഞിരുന്നു. തികച്ചും മനുഷ്യാവകാശ ലംഘനമാണ് നടന്നത് എന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ കടക്കെണിയിൽ ആഴ്‌ത്തുന്ന ജനങ്ങളെ കഷ്ടപ്പാടിലേക്ക് നയിക്കുന്ന ഒരു പദ്ധതിയാണ് സിൽവർ ലൈൻ പദ്ധതി. എല്ലാ പ്രതിഷേധങ്ങളും അവഗണിച്ച് പദ്ധതിയുമായി മുന്നോട്ട് പോകുന്ന സർക്കാർ രാഷ്‌ട്രീയ നേട്ടങ്ങളാണ് ലക്ഷ്യമിടുന്നത് എന്നും കത്തിൽ പറയുന്നു.

Tags: BJPk railK rail protest
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies