തീയിടുന്നതിന് മുൻപ് വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു: വീട് പുറത്ത് നിന്നും പൂട്ടി പിതാവ് ഹമീദ്, ഫൈസലിന്റേയും മക്കളുടേയും മൃതദേഹം കെട്ടിപ്പിടിച്ച നിലയിൽ, തൊടുപുഴയിലേത് ആസൂത്രിത കൊലപാതകം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തീയിടുന്നതിന് മുൻപ് വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു: വീട് പുറത്ത് നിന്നും പൂട്ടി പിതാവ് ഹമീദ്, ഫൈസലിന്റേയും മക്കളുടേയും മൃതദേഹം കെട്ടിപ്പിടിച്ച നിലയിൽ, തൊടുപുഴയിലേത് ആസൂത്രിത കൊലപാതകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 07:54 am IST
FacebookTwitterWhatsAppTelegram

ഇടുക്കി: സ്വത്ത് തർക്കത്തെ തുടർന്ന് സ്വന്തം മകനേയും ഭാര്യയേും പേരക്കുട്ടികളേയും കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്. പിതാവ് ഹമീദ് മകനേയും കുടുംബത്തേയും കൊലപ്പെടുത്തിയ ദാരുണ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആസൂത്രിത കൊപാതകമാണെന്നാണ് നാട്ടുകാരും പോലീസും പറയുന്നത്. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്‌റ, അസ്‌ന എന്നിവരാണ് മരിച്ചത്. കൊലനടത്തിയ ഹമീദും ഇവരോടൊപ്പമാണ് താമസിച്ചത്.

രാത്രി ഒരു മണിയോടെയാണ് ഇായാൾ വീടിന് തീയിടുന്നത്. എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ഹമീദ് പുറത്തിറങ്ങി ജനലിലൂടെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഒരിക്കലും രക്ഷപെടാതിരിക്കാൻ വാതിലും ജനലുകളും പൂട്ടുകയും വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുകയും ചെയ്തു. ഫൈസലിന്റേയും മക്കളുടേയും മൃതദേഹങ്ങൾ ബാത്ത്‌റൂമിലാണ് കിടന്നത്. തീപിടിച്ചപ്പോൾ വെള്ളമൊഴിക്കാൻ ഇവർ ബാത്ത്‌റൂമിലേക്ക് ഓടുകയായിരുന്നുവെന്നാണ് കരുതുന്നത്. ഷീബയുടെ മൃതദേഹം വാതിലിനടുത്താണ് കിടന്നത്.

ഫൈസലിന്റെ മൃതദേഹം രണ്ട് മക്കളേയും കെട്ടിപ്പിടിച്ച നിലയിലായിരുന്നു. കൊലപാതകം നടത്തിയതിന് ശേഷം ഹമീദ് ഫോണിൽ അയൽവാസിയെ വിളിക്കുകയായിരുന്നു. താൻ കിഴക്കംപാടത്ത് ഉണ്ടെന്നും പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങാൻ പോവുകയാണെന്നും പറഞ്ഞു. തുടർന്ന് നാട്ടുകാരും പോലീസും അങ്ങോട്ട് പോയി ഇയാളെ പിടികൂടുകയായിരുന്നു. കുട്ടികളിലൊരാളാണ് അയൽക്കാരനെ വിവരം അറിയിക്കുന്നത്. തുടർന്ന് ഓടിയെത്തിയെങ്കിലും വാതിൽ പൂട്ടിയതിനാൽ രക്ഷപെടുത്താനായില്ല.

ഹമീദ് വീട്ടിൽ പെട്രോൾ കരുതിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. സീമിപ വീടുകളിലേയും വെള്ളം ഹമീദ് ഒഴുക്കി വിട്ടതായാണ് വിവരം. മോട്ടർ അടിയ്‌ക്കാതിരിക്കാനാണ് വൈദ്യുതി വിച്ഛേദിച്ചത്. പേടിപ്പെടുത്തുന്ന രീതിയിലാണ് ഹമീദ് പെരുമാറിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. തീ പടരുന്നത് കണ്ട് നാട്ടുകാരെനല്ലാം ഓടിക്കൂടിയപ്പോഴും കയ്യിൽ കരുതിയിരുന്ന പെട്രോൾ കുപ്പി കൂടി വീട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു ഹമീദ്.

മകൻ ഫൈസലിന് എഴുതിക്കൊടുത്ത സ്വത്ത് തിരികെ വേണമെന്ന് പറഞ്ഞ് ഹമീദ് മകനുമായി വഴിക്കിടുമായിരുന്നുവെന്ന് പ്രദേശവാസിയായ രാഹുൽ പറഞ്ഞു. ഈ വൈരാഗ്യം തന്നെയാകാം കൊലപാതകത്തിന് കാരണം. വീടിന് തീയിട്ട വിവരം കുട്ടികളിൽ ഒരാൾ രാഹുലിനെ ആണ് വിളിച്ച് അറിയിച്ചത്. തന്റെ വീട്ടിൽ വളർന്ന കുട്ടികളാണ് അവരെന്നും രാഹുൽ പറയുന്നു.

Tags: Deathfamily deathThodupuzha
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies