ന്യൂഡൽഹി: പെട്ടിക്കടയിലുണ്ടായ സംഘർഷത്തെ തുടർന്ന് ഒരാളെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ഒരാളുമുണ്ടെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പടിഞ്ഞാറൻ ഡൽഹിയിൽ പെട്ടിക്കടക്കാരനെ അഞ്ചംഗ സംഘം കുത്തി കൊല്ലപെടുത്തിയത്.
കടക്കാരനും പ്രതികൾക്കുമിടയിലുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഡൽഹിയിലെ നരേന സ്വദേശി ശിവയാണ് കൊല്ലപ്പെട്ടത്. ശിവയുടെ വാഹനം പ്രതികളിലൊരാളെ ഇടിച്ചിരുന്നു. ഇതിനെ ചൊല്ലിയാണ് ഇവർക്കിടയിൽ തർക്കം ഉടലെടുത്തതെന്ന് പോലീസ് പറഞ്ഞു.
തർക്കം അതിരുകടന്നപ്പോൾ, അഞ്ച് പേരും കൈയിൽ കരുതിയ കത്തി എടുത്ത് ശിവയെ കുത്തുകയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അഞ്ച് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്നും പോലീസ് പറയുന്നു.
Comments