തിരുവനന്തപുരം: പോലീസ് ജീപ്പ് എറിഞ്ഞ് തകർത്ത്, പോലീസുകാരനെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കരകുളം സ്വദേശി എം.അബുതാഹിറാണ് പിടിയിലായത്. നെടുമങ്ങാട് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലർച്ചെ ഒരുമണിക്ക് കുമ്മിപ്പള്ളിയിൽ ഒരാൾ ബഹളമുണ്ടാക്കുന്നു എന്നറിഞ്ഞ് നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി. പോലീസ് എത്തിയതോടെ ഇയാൾ തെറിവിളിക്കുകയും കരിങ്കല്ല് ഉപയോഗിച്ച് പോലീസ് ജീപ്പ് അടിച്ചുതകർക്കുകയും ചെയ്തു. പോലീസ് ജീപ്പിന്റെ മുൻവശത്തെ ഗ്ലാസ് പൂർണമായും തകർന്നു.
സംഭവത്തിൽ പോലീസ് ഓഫീസറായ ബാദുഷയ്‌ക്ക് പരിക്കേറ്റു. വഞ്ചിയൂർ, പേരൂർക്കട, വലിയതുറ, അരുവിക്കര, നെടുമങ്ങാട് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാളെന്നും പോലീസ് പറഞ്ഞു.















