യുപിയിൽ കാലുകുത്തിയാൽ അറസ്റ്റ്; സംവിധായകൻ അനുരാഗ് കശ്യപിന് കേരളത്തിൽ അഭയം നൽകാൻ നീക്കം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുപിയിൽ കാലുകുത്തിയാൽ അറസ്റ്റ്; സംവിധായകൻ അനുരാഗ് കശ്യപിന് കേരളത്തിൽ അഭയം നൽകാൻ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 08:08 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വിവിധ കേസുകളിൽ ആരോപണവിധേയനായ സംവിധായകൻ അനുരാഗ് കശ്യപിന് കേരളത്തിൽ അഭയം നൽകാൻ നീക്കം. ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ രഞ്ജിത് ആണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ ഉൾപ്പെടെ സജീവമായിരുന്നു അനുരാഗ് കശ്യപ് ബിജെപിയുടെയും നരേന്ദ്രമോദിയുടെയും പതിവ് വിമർശകനുമാണ്.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത് ഇക്കാര്യം പറഞ്ഞത്. അനുരാഗ് കശ്യപിന്റെ അഭിപ്രായത്തിൽ ഇന്ത്യയിൽ അദ്ദേഹത്തിന് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന രണ്ട് സംസ്ഥാനങ്ങളേ ഉളളൂ. അത് കേരളവും തമിഴ്നാടുമാണെന്ന് അദ്ദേഹം തന്നോട് പറഞ്ഞുവെന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകൾ. കൊച്ചിയിൽ ഒരു വാസസ്ഥലം വാങ്ങാൻ അദ്ദേഹം ആലോചിക്കുന്നുവെന്നും രഞ്ജിത്ത് ഇതോടൊപ്പം വെളിപ്പെടുത്തുകയായിരുന്നു.

ഇന്നലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ക്ഷണിക്കപ്പെട്ട മുഖ്യാതിഥികളിൽ ഒരാൾ അനുരാഗ് കശ്യപ് ആയിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിത്തിന്റെ വെളിപ്പെടുത്തൽ. സർക്കാരിന്റെ സാംസ്‌കാരിക നയത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തെ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ എത്തിച്ചതെന്നും രഞ്ജിത് ചൂണ്ടിക്കാട്ടി. ജന്മസ്ഥലമായ ഉത്തർപ്രദേശിൽ എത്തിയാൽ അനുരാഗ് കശ്യപിനെ അറസ്റ്റ് ചെയ്യും. ഇത് ഭയന്നാണ് കേരളത്തിലേക്ക് വരാൻ ആലോചിക്കുന്നത്.

ഉത്തർപ്രദേശിൽ അനുരാഗ് കശ്യപ് പോയിട്ട് ആറ് വർഷം കഴിഞ്ഞതായും രഞ്ജിത് പറയുന്നു. നേരത്തെ അഖിലേഷ് യാദവ് യുപി ഭരിച്ചിരുന്ന കാലത്ത് സിനിമയുടെ പേരിൽ കോടിക്കണക്കിന് രൂപയുടെ ഗ്രാൻഡ് അനധികൃതമായി വാങ്ങിയെടുത്തതായി അനുരാഗ് കശ്യപിനെതിരെ ആരോപണം ഉയർന്നിരുന്നു. യുപി സർക്കാർ മാസം തോറും നൽകിയിരുന്ന പെൻഷനും അനധികൃതമായി ഇയാൾ കൈപ്പറ്റിയിരുന്നതായി വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു.

Tags: UPPoliceArrestDIRECTORRENJITHanurag kashyap
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies