കയ്യേറാൻ ഇനി എന്തുണ്ട് ബാക്കി? ഇടുക്കിയിൽ എക്‌സൈസ് ചെക്ക്‌പോസ്റ്റുകളുടെ ഭൂമിയുംകയ്യേറിയതായി കണ്ടെത്തൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കയ്യേറാൻ ഇനി എന്തുണ്ട് ബാക്കി? ഇടുക്കിയിൽ എക്‌സൈസ് ചെക്ക്‌പോസ്റ്റുകളുടെ ഭൂമിയുംകയ്യേറിയതായി കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 07:47 am IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: ഇടുക്കിയിൽ പഴയ എക്‌സൈസ് ചെക്ക്‌പോസ്റ്റുകളുടെ ഭൂമി കൈയ്യേറിയതായി കണ്ടെത്തൽ. തേവാരം മെട്ട്, പതിനെട്ടാംപടി, ചതുരംഗപ്പാറ ചെക്ക് പോസ്റ്റുകളുടെ ഭൂമിയാണ് അന്യാധീനപ്പെട്ടതായി കണ്ടെത്തിയത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കയ്യേറ്റം സ്ഥിരീകരിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ വിഎ സലീമിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

സർക്കാർ ഭൂമി വ്യാപകമായി കയ്യേറിയതായി പൊതുപ്രവർത്തകരിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ഇടുക്കിയുടെ അതിർത്തി മേഖലകളിൽ പതിറ്റാണ്ടുകൾക്കുമുമ്പ് പ്രവർത്തിച്ചുകൊണ്ടിരുന്ന ചെക്ക്‌പോസ്റ്റുകളുടെ സ്ഥലമാണ് അന്യാധീനപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളത്. പതിനെട്ടാം പടി, ചതുരംഗപ്പാറ തേവാരംമെട്ട് എന്നിവിടങ്ങളിലെല്ലാമായിരുന്നു ചെക്ക് പോസ്റ്റുകൾ സ്ഥിതിചെയ്തിരുന്നത്.

എന്നാൽ എഴുപതുകളോടെ ചെക്ക് പോസ്റ്റുകൾ എല്ലാം തന്നെ നിർത്തലാക്കുകയായിരുന്നു. തമിഴ്‌നാട്ടിൽനിന്നുള്ള പാതകൾ അടഞ്ഞതോടെയാണ് ചെക്ക്‌പോസ്റ്റുകൾ പൂട്ടിപ്പോയത്. ഇതിനു സമാന്തരമായി കമ്പംമെട്ട്, ബോഡിമെട്ട് തുടങ്ങിയ ചെക്ക് പോസ്റ്റുകൾ ആരംഭിക്കുകയും ചെയ്തു. പൂട്ടിപ്പോയ ചെക്ക്‌പോസ്റ്റുകളുടെ അടയാളങ്ങൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഇവിടങ്ങളിലെ ഭൂമികളിൽ കയ്യേറ്റം നടന്നിട്ടുള്ളതായാണ് എക്‌സൈസിന്റെ പ്രാഥമിക വിലയിരുത്തൽ.

അതിനിടെ ജില്ലയിൽ പുതിയ എക്‌സൈസ് ചെക്ക് പോസ്റ്റ് തുറക്കാൻ വകുപ്പ് നടപടി തുടങ്ങി. അതിർത്തികളിലൂടെ മദ്യവും ലഹരിവസ്തുക്കളും വ്യാപകമായി കടത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ പരിശോധനാ കേന്ദ്രങ്ങൾ തുറക്കാൻ എക്‌സൈസ് വകുപ്പ് തീരുമാനിച്ചത്. ഇതിനുപുറമെ തേവാരംമെട്ട്, തേവാരം റോഡ് തുറക്കുന്നതോടെ തേവാരം മെട്ടിൽ പുതിയ ചെക്ക്‌പോസ്റ്റ് തുടങ്ങാനും പദ്ധതിയുണ്ട്.

Tags: IdukkiKerala Excise Departmentsmuggling
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies