എന്തുവന്നാലും രാജിവയ്ക്കില്ലെന്ന് ഇമ്രാൻ ഖാൻ; എന്തെങ്കിലും തരികിട കാണിച്ചാലല്ലാതെ ഇനി ആ സ്ഥാനത്ത് തുടരാനാകില്ലെന്ന് ബിലാവൽ ഭൂട്ടോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എന്തുവന്നാലും രാജിവയ്‌ക്കില്ലെന്ന് ഇമ്രാൻ ഖാൻ; എന്തെങ്കിലും തരികിട കാണിച്ചാലല്ലാതെ ഇനി ആ സ്ഥാനത്ത് തുടരാനാകില്ലെന്ന് ബിലാവൽ ഭൂട്ടോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2022, 08:14 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി പദത്തിൽ നിന്നും താൻ ഒരു കാരണവശാലും രാജിവയ്‌ക്കുകയില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അവിശ്വാസ പ്രമേയം അടുത്തിരിക്കെയാണ് ഇമ്രാന്റെ അവകാശവാദം. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ കോൺഫറൻസിന് ശേഷം ഇമ്രാൻ രാജി വയ്‌ക്കണമെന്ന് പാക് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായാണ് വിവരം. ജനറൽ ഖമർ ജാവേദ് ബജ്വ, സേനയിലെ മറ്റ് മൂന്ന് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഇത്തരമൊരു തീരുമാനം എടുത്തുവെന്നാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇമ്രാനെ തുടർന്നും പിന്തുണയ്‌ക്കേണ്ടതില്ലെന്നും, പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനുള്ള സാഹചര്യം ഒരുക്കേണ്ടതില്ലെന്നും നാലും പേരും ചേർന്ന് തീരുമാനിച്ചതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ഇമ്രാൻ ഖാനെതിരെ നടക്കാനിരിക്കുന്ന അവിശ്വാസ വോട്ടെടുപ്പിൽ ഒരു തരത്തിലുള്ള കൃത്രിമവും അനുവദിക്കില്ലെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു. ‘ എന്തെങ്കിലുമൊക്കെ തരികിട കാണിച്ചാൽ മാത്രമേ ജയിക്കാനാകൂ എന്ന് അയാൾക്കറിയാം. അതിനെ ആയിരിക്കും ഇമ്രാൻ അവസാനമായി ആശ്രയിക്കാൻ പോകുന്നത്. നിങ്ങളുമായി കൈ ചേർക്കാൻ ആരും ആഗ്രഹിക്കുന്നില്ല. നിങ്ങൾ ഈ സ്ഥാനത്ത് നിന്ന് ഒഴിയണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും’ ഭൂട്ടോ പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സർക്കാരിന്റെ സഖ്യകക്ഷികളായ മൂന്ന് പ്രധാന പാർട്ടികൾ പ്രതിപക്ഷ സഖ്യത്തിൽ ചേരാൻ തീരുമാനിച്ചതും ഇമ്രാന് കനത്ത തിരിച്ചടിയായിട്ടുണ്ട്. മുത്തഹിദ ഖ്വാമി മൂവ്‌മെന്റ് പാകിസ്താൻ, പാകിസ്താൻ മുസ്ലീം ലീഗ് ഖ്വായ്ദ്, ബലൂചിസ്താൻ അവാമി പാർട്ടി എന്നിവരാണ് പ്രതിപക്ഷത്തിനൊപ്പം ചേരുന്നത്.

Tags: PakistanImran KhanBilawal Bhutto
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies