ദേശീയഗാനം നിർബന്ധം; പാഠ്യപദ്ധതിയിൽ ഇംഗ്ലീഷും ശാസ്ത്രവിഷയങ്ങളും; യുപിയിലെ മദ്രസകളുടെ പ്രവർത്തനത്തിൽ അടിമുടി മാറ്റം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയഗാനം നിർബന്ധം; പാഠ്യപദ്ധതിയിൽ ഇംഗ്ലീഷും ശാസ്ത്രവിഷയങ്ങളും; യുപിയിലെ മദ്രസകളുടെ പ്രവർത്തനത്തിൽ അടിമുടി മാറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2022, 09:57 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ഉത്തർപ്രദേശിലെ മദ്രസകളുടെ പ്രവർത്തനങ്ങളിൽ അടിമുടി മാറ്റം. ഇനി മുതൽ മദ്രസകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കണം. കഴിഞ്ഞ ദിവസം ചേർന്ന യുപി മദ്രസ എജ്യുക്കേഷൻ ബോർഡ് യോഗത്തിലാണ് നിർണായക തീരുമാനം.

അടുത്ത അദ്ധ്യയന വർഷം മുതലാണ് എജ്യുക്കേഷൻ ബോർഡിന്റെ തീരുമാനങ്ങൾ പ്രാബല്യത്തിൽ വരുക. രാവിലെയുള്ള ഈശ്വര പ്രാർത്ഥനയ്‌ക്കൊപ്പം ദേശീയ ഗാനവും ആലപിച്ചതിന് ശേഷം മാത്രമേ ക്ലാസുകൾ ആരംഭിക്കാവൂ. കുട്ടികൾ രാജ്യസ്‌നേഹം വളർത്തുന്നതിന്റെ ഭാഗമായാണ് ദേശീയ ഗാനം ആലപിക്കുന്നതെന്ന് ബോർഡ് വ്യക്തമാക്കി. ഇതിന് പുറമേ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങളും യോഗത്തിൽ ഉണ്ടായിട്ടുണ്ട്.

എല്ലാ വർഷവും വാർഷിക പരീക്ഷ നടത്തും. ഈ വർഷത്തെ പരീക്ഷ മേയ് 14 മുതൽ ആരംഭിക്കും. പാഠ്യപദ്ധതിയിൽ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സാമൂഹിക ശാസ്ത്രം, സയൻസ് എന്നീ വിഷയങ്ങളും ഉൾപ്പെടുത്തും. മദ്രസകളിൽ ഇനി മുതൽ അദ്ധ്യാപകർക്ക് പ്രവേശനം നൽകുക വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തിലാകും. ടീച്ചേഴ്‌സ് എലിജിബിലിറ്റി പരീക്ഷ എഴുതി വിജയിക്കുന്നവരെ മാത്രമാകും ഇനി മുതൽ അദ്ധ്യാപക തസ്തികകളിലേക്ക് പരിഗണിക്കുക.

കുട്ടികളിൽ രാജ്യസ്‌നേഹവും, സംസ്‌കാരത്തോടുള്ള മമതയും ഉണ്ടാക്കുന്നതിന് വേണ്ടിയാണ് മദ്രസകളിലും ദേശീയഗാനം നിർബന്ധമാക്കിയതെന്ന് മദ്രസ ബോർഡ് അദ്ധ്യക്ഷൻ ഇഫ്ക്ഹർ അഹമ്മദ് ജാവേദ് പറഞ്ഞു. നിലവിൽ ചില മദ്രസകളിൽ ദേശീയ ഗാനത്തിന് ശേഷമാണ് ക്ലാസുകൾ ആരംഭിക്കാറുള്ളത്. ഇപ്പോൾ ഇത് നിർബന്ധമാക്കുന്നുവെന്ന് മാത്രം. യോഗ്യതയുള്ള അദ്ധ്യാപകരുടെ നിയമനത്തിൽ അന്തിമ തീരുമാനം മാനേജ്‌മെന്റിന്റെ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2017 ൽ എല്ലാ സ്വാതന്ത്ര്യദിനത്തിലും മദ്രസകളിൽ ദേശീയഗാനം ആലപിക്കണമെന്നും, ദേശീയപതാക ഉയർത്തണമെന്നും ബോർഡ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മദ്രസകളിൽ ദേശീയ ഗാനം നിർബന്ധമാക്കുന്നത്.

Tags: UPexammadrasaNational Anthem
ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies