'ഹിന്ദുക്കളുടെ മുറിവിൽ ഉപ്പ് പുരട്ടരുത്': അരവിന്ദ് കെജ്രിവാളിനോട് അസം മുഖ്യമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഹിന്ദുക്കളുടെ മുറിവിൽ ഉപ്പ് പുരട്ടരുത്’: അരവിന്ദ് കെജ്രിവാളിനോട് അസം മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2022, 07:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകളെ നിരന്തരം പരിഹസിക്കുന്നത് നിർത്തണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വിവേക് അഗ്നിഹോത്രി ചിത്രം ദ കശ്മീർ ഫയൽസ് യുട്യൂബിൽ ഇടണമെന്ന് പരിഹസിച്ച അരവിന്ദ് കെജ്രിവാളിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കളുടെ മുറിവുകളിൽ ഉപ്പ് പുരട്ടുകയാണ് കെജ്രിവാൾ ചെയ്യുന്നതെന്നും ഈ പ്രവണത അവസാനിപ്പിക്കണമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

കശ്മീർ ഫയൽസ് നികുതി രഹിതമാക്കാൻ താത്പര്യമില്ലെങ്കിൽ ചെയ്യരുത്. എന്നാൽ കശ്മീരി പണ്ഡിറ്റുകളെ നിരന്തരം കളിയാക്കുന്നതും പരിഹസിക്കുന്നതും കെജ്രിവാൾ നിർത്തണമെന്നാണ് ഹിമന്ത പറഞ്ഞത്. പ്രീണന രാഷ്‌ട്രീയത്തിന്റെ ഫലമാണ് ഇത്തരം കാഴ്‌ച്ചപ്പാടുകൾ. ഇത് ഒരു മുഖ്യമന്ത്രിയ്‌ക്ക് ചേർന്ന പ്രവണതയല്ലെന്നും ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ഹിമന്തയുടെ പ്രതികരണം.

എല്ലാവരും സിനിമ കാണണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ചിത്രത്തിന്റെ പതിപ്പ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യണമെന്നാണ് അരവിന്ദ് കെജ്രിവാൾ പരിഹസിച്ചത്. അപ്പോൾ അത് എല്ലാവർക്കും സൗജന്യമായി ലഭ്യമാകുമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നു. കശ്മീർ ഫയൽസിനെ പരിഹസിച്ചതിന് പിന്നാലെ അദ്ദേഹത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

മാർച്ച് 11നാണ് കശ്മീർ ഫയൽസ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ കുറിച്ചാണ് ചിത്രം പറയുന്നത്. യഥാർത്ഥ അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന, അസം, ത്രിപുര തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ ചിത്രത്തെ നികുതി രഹിതമാക്കി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇതിനെതിരെ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എത്തിയത്.

Tags: aravind kejriwalARAVIND KEJRIWALLhimantha biswa sharmathe kashmir filestax free
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies