ലക്നൗ: ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മകന്റെ വാഹനം അപകടത്തിൽപ്പെട്ടു. ശനിയാഴ്ച വൈകിട്ടാണ് യോഗേഷ് കുമാർ മൗര്യയുടെ വാഹനം അപകടത്തിൽപ്പെട്ടത്. ജലൗൻ ജില്ലയിലെ അലാംപൂർ ബൈപാസിലായിരുന്നു സംഭവം.
യോഗേഷ് മൗര്യയുടെ ഫോർച്ചുനർ കാറാണ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്ത് പോലീസെത്തി പരിശോധന നടത്തുകയാണ്.
യോഗേഷ് മൗര്യ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടുവെന്നാണ് വിവരം. അമ്മ പീതാംബരദേവിയെ സന്ദർശിക്കാൻ പോകവെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും പോലീസറിയിച്ചു.
Comments