തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ വികസന പദ്ധതികളെ ചില കാരണങ്ങള്‍ പറഞ്ഞ് എതിര്‍ത്താൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ പിന്നോട്ട് പോകുമെന്ന് സാഹിത്യകാരൻ ബെന്യാമിൻ.
കേരളത്തിലെ ഭാവി തലമുറയ്ക്ക് കെ റെയിൽ അനിവാര്യമാണെന്നും ബെന്യാമിൻ പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം സിൽവർ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബെന്യാമിന് .
കൃത്യമായ നഷ്ടപരിഹാരം നൽകിയായിരിക്കണം ഭൂമി ഏറ്റെടുക്കൽ . നിരന്തരം യാത്ര ചെയ്യുന്നയാളെന്ന നിലയില്‍ റോഡുകളുടെയും റെയില്‍വെ സംവിധാനങ്ങളുടെയും അവസ്ഥ തനിക്കറിയാമെന്നും സമയത്തിന് വില കല്‍പ്പിക്കപ്പെടുന്നതിനാല്‍ ഭാവി തലമുറയ്ക്ക് കെ റെയില്‍ നിശ്ചയമായും ആവശ്യമുണ്ടെന്നും ബെന്യാമിന് പറഞ്ഞു.
Comments