സ്വിസ് ഓപ്പൺ ഫൈനലിൽ മലയാളി താരം എസ് എച്ച് പ്രണോയ് ഫൈനലിൽ.ഇന്തോനേഷ്യയുടെ ലോക അഞ്ചാം നമ്പർ താരം ആന്റണി ഗിൻടിങ്ങിനെ തോൽപ്പിച്ചാണ് പ്രണോയ് ഫൈനലിലേക്ക് കടന്നത്.
ഒരു മണിക്കൂർ 11 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-19,19-21,21-18 എന്ന സ്‌കോറിലാണ് പ്രണോയ് വിജയിച്ചത്.2017 ൽ യുഎസ് ഓപ്പൺ വിജയിച്ച ശേഷം പ്രണോയിയുടെ ആദ്യ ഫൈനലാണിത്.
പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരങ്ങളുടെ ക്വാർട്ടർ പോരാട്ടത്തിൽ പി കശ്യപിനെ നേരിട്ടുള്ള ഗെയിമുകളിൽ തോൽപ്പിച്ചാണ് പ്രണോയ് സെമിയിലെത്തിയത്.















