ദേശീയ പണിമുടക്ക് ആഘോഷമാക്കി മലയാളികൾ; തമിഴ്നാട്ടിലെയും കർണാടകയിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ പ്രവാഹം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയ പണിമുടക്ക് ആഘോഷമാക്കി മലയാളികൾ; തമിഴ്നാട്ടിലെയും കർണാടകയിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ പ്രവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2022, 10:30 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം :ദേശീയ പണിമുടക്കിനെ തുടർന്ന് നാല് ദിവസം അവധി ലഭിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വൻ ഒഴുക്ക്. ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്കിൽ ഞായറാഴ്ച അടക്കം നാല് ദിവസമാണ് അവധി ലഭിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ വ്യാപാരികൾ, വ്യവസായികൾ, സർക്കാർ ജീവനക്കാർ, തുടങ്ങി എല്ലാ മേഖലയിലുമുള്ളവർ അന്യസംസ്ഥാനങ്ങളിലേക്ക് ട്രിപ്പ് ആരംഭിച്ചിരിക്കുകയാണ്.

തിങ്കളും, ചൊവ്വയും പണിമുടക്കാണ്. ഞായറാഴ്ച പൊതു അവധിയും. കേരളത്തിൽ എല്ലാം അടച്ചിടലിലേക്ക് പോകുമെന്ന് വ്യക്തമായതോടെ ഭൂരിപക്ഷം പേരും ശനിയാഴ്ച രാത്രി തന്നെ സംസ്ഥാനം വിട്ടു. ട്രെയിനുകളിൽ മലയാളികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പലരും അവസാന നിമിഷം ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങി. ദേശീയ പണിമുടക്കുകൾ കേരളത്തിന് പുറത്ത് ബാധിക്കാറില്ല. ഈ ദിവസങ്ങളിൽ തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കും.

അതിനിടെ കശ്മീർ, കുളു-മണാലി, ഡൽഹി-ആഗ്ര തുടങ്ങിയ സ്ഥലങ്ങളിലേക്ക് വൻ ഓഫറുകളും ടൂർ കമ്പനികൾ പ്രഖ്യാപിച്ചുകഴിഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ആളുകൾ ടൂറിന് ബുക്ക് ചെയ്തിട്ടുണ്ട്. ഇതിലൂടെ കൊറോണ കാലത്ത് ഏറ്റ ആഘാതത്തിൽ നിന്നും ടൂർ കമ്പനികൾക്ക് അൽപമെങ്കിലും മറികടക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

ഗോവയിലെയും കർണാടകയിലെയും മറ്റും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മലയാളികളുടെ തിരക്ക് കാരണം ബുക്കിംഗ് അവസാനിക്കാറായി. മൂകാംബിക, ഉടുപ്പി, പഴനി മധുര എന്നീ തീർത്ഥാടന സ്ഥലങ്ങളിലുള്ള ഹോട്ടലുകളിലും ബുക്കിംഗ് അവസാനിച്ചു. മലപ്പുറത്തെ നാടുകാണി ചുരം, കോഴിക്കോട് താമരശ്ശേരി ചുരം എന്നിവിടങ്ങിൽ വൈകീട്ടോടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകളോളം ഇവിടെ വാഹനങ്ങൾ കുടുങ്ങിക്കിടന്നു. എന്തായാലും ദേശീയ പണിമുടക്ക് കാരണം അന്യസംസ്ഥാനങ്ങളാണ് ഇപ്പോൾ ലാഭം കൊയ്യുന്നത്.

എന്നാൽ പണിമുടക്ക് കാരണം കേരളത്തിലെ ടൂറിസം മേഖല വലിയ തിരിച്ചടിയാണ് നേരിടുന്നത്. കൊറോണ ദുരിതത്തിൽ നിന്ന് കരകയറാനാകാത്ത ടൂറിസം മേഖലയ്‌ക്ക് കനത്ത പ്രഹരമാണ് രണ്ട് ദിവസത്തെ പണിമുടക്ക് ഏൽപ്പിച്ചത്. കേരളത്തിൽ നിന്നുളള സഞ്ചാരികൾ അന്യ സംസ്ഥാനങ്ങളിലേക്ക് പോകുന്ന അവസരത്തിലാണ് കേരള ടൂറിസത്തിന്റെ ഈ ദുരവസ്ഥ.

Tags: touristsTOUR
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസ്; മുൻ കോൺഗ്രസ് നേതാവ് ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം, ശബ്ദസാമ്പിൾ ശേഖരിച്ച് പൊലീസ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

Latest News

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies