വാരിയം കുന്നൻ സ്വാതന്ത്ര്യ സമര രക്തസാക്ഷിയല്ല: മാപ്പിള ലഹളയിൽ പങ്കെടുത്ത 200 ഓളം പേരെ രക്തസാക്ഷി പട്ടികയിൽ നിന്നും ഒഴിവാക്കി ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാരിയം കുന്നൻ സ്വാതന്ത്ര്യ സമര രക്തസാക്ഷിയല്ല: മാപ്പിള ലഹളയിൽ പങ്കെടുത്ത 200 ഓളം പേരെ രക്തസാക്ഷി പട്ടികയിൽ നിന്നും ഒഴിവാക്കി ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 12:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂൽഹി: വാരിയൻ കുന്നനെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽ നിന്നും ഒഴിവാക്കാനുള്ള ശുപാർശയ്‌ക്ക് അംഗീകാരം. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലാണ് അംഗീകാരം നൽകിയത്. വാരിയം കുന്നന് പുറമെ തിരൂരങ്ങാടിയിലെ ആലി മുസലിയാർ അടക്കം മാപ്പിള ലഹളയിൽ പങ്കെടുത്ത 200ഓളം പേരെയും രക്തസാക്ഷി പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ശുപാർശയ്‌ക്ക് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ അംഗീകാരം നൽകി. മാപ്പിള ലഹളക്കാലത്ത് ഹിന്ദുവംശഹത്യ നടത്താനും ക്ഷേത്രങ്ങൾ തകർക്കാനും മുന്നിൽ നിന്നവരാണ് ഒഴിവാക്കപ്പെട്ട വാരിയം കുന്നനും സംഘവും.

ശനിയാഴ്ച ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലെ തീരുമാനം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കൈമാറും. മാപ്പിള ലഹളയിലെ രക്തസാക്ഷികളുടെ പേരുകൾ ഒഴിവാക്കിയാകും സ്വാതന്ത്ര്യ സമര നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിൽ പുതിയ പതിപ്പ് തയ്യാറാക്കുക. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണ്ണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളുടെ പേര് ഉൾപ്പെടുന്നതാണ് സ്വാതന്ത്ര്യ സമര പോരാളികളുടെ നിഘണ്ടുവിന്റെ അഞ്ചാം ഭാഗം.

മാപ്പിള ലഹളയിൽ പങ്കെടുത്തവരുടെ പേരുകൾ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിലനിർത്തരുതെന്ന വാദം ശക്തമായിരുന്നു. പിന്നാലെ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ ഇത് വിലയിരുത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് മൂന്നംഗ സമിതി ചരിത്ര ഗവേഷണ കൗൺസിലിന് നൽകിയത്. കൊറോണ സാഹചര്യത്തിൽ ജനറൽ കൗൺസിൽ കൂടാൻ വൈകുകയായിരുന്നു.

ഐസിഎച്ച്ആർ ഡയറക്ടർ ഓംജീ ഉപാദ്ധ്യയ്, ഐസിഎച്ച് ആർ ആംഗവും കോട്ടയം സിഎംഎസ് കോളേജ് റിട്ട. പ്രൊഫസറുമായി സിഐ ഐസക്, ഐസിഎച്ച്ആർ അംഗം ഹിമാൻഷു ചതുർവേദി എന്നിവരുടെ സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്. വാരിയം കുന്നൻ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയത് ശരിവെച്ച റിപ്പോർട്ടിന് കൗൺസിൽ പൊതുയോഗം അംഗീകാരം നൽകുകയായിരുന്നു.

Tags: Independencemalabar
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies