ന്യൂഡല്‍ഹി: ബിജെപിക്കെതിരെ പോരാടാന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരേയും പ്രതിപക്ഷ നേതാക്കളേയും ക്ഷണിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഈ ആവശ്യം ചൂണ്ടിക്കാട്ടി മമത നേതാക്കള്‍ക്ക് കത്ത് കൈമാറി. ബിജെപിക്കെതിരെയുള്ള രാഷ്ട്രീയ നേതാക്കളെ ഇ.ഡി, സിബിഐ, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്, ആദായനികുതി വകുപ്പ് തുടങ്ങിയവ ഉപയോഗിച്ച് നേരിടുകയാണെന്ന് കത്തില്‍ മമത ആരോപിക്കുന്നു.
‘ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളേയും കുരുക്കാനുള്ള ബിജെപി ശ്രമങ്ങളെ നമ്മള് ഒറ്റക്കെട്ടായി നേരിടണം. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ഈ ഏജന്‍സികള്‍ ഇത്തരം നടപടികള്‍ എടുക്കുന്നത്. ഭരണനടത്തിപ്പിന് ആവശ്യമായ സുതാര്യതയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട്. പക്ഷേ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിനോട് യോജിക്കാനാകില്ലെനന്നും ‘ കത്തില്‍ മമത പറയുന്നു.
വിഷയത്തില്‍ ഒരുമിച്ച് മുന്നോട്ട് പോകാമെന്നും, തുടര്‍ തീരുമാനങ്ങള്‍ എടുക്കാന്‍ എല്ലാവരുടേയും സൗകര്യാര്‍ത്ഥം യോഗം ചേരാമെന്നും മമത ആവശ്യപ്പെടുന്നു. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും മമത ചൂണ്ടിക്കാണിക്കുന്നു.
Comments