ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് മമത; രാവും പകലും നിലപാടുകൾ മാറ്റി പറയുന്ന ഒരാളെ എങ്ങനെ വിശ്വസിക്കുമെന്ന് കോൺഗ്രസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് മമത; രാവും പകലും നിലപാടുകൾ മാറ്റി പറയുന്ന ഒരാളെ എങ്ങനെ വിശ്വസിക്കുമെന്ന് കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2022, 04:31 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത : ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആഹ്വാനത്തോട് മുഖം തിരിച്ച് ബിജെപി ഇതര മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും. ബിജെപി സർക്കാർ, പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളെ ഇ.ഡി, സിബിഐ, സെൻട്രൽ വിജിലൻസ് കമ്മീഷൻ, ആദായനികുതി വകുപ്പ് തുടങ്ങിയവയെ ഉപയോഗിച്ച് നേരിടുകയാണെന്നും ഇത് അവസാനിപ്പിക്കാൻ ഒന്നിച്ച് നിൽക്കണമെന്നുമാണ് മമത ആവശ്യപ്പെട്ടത്. എന്നാൽ പ്രതിപക്ഷ നേതാക്കൾ ഇത് തിരസ്‌കരിച്ചു.

മമതയുടെ കത്ത് പോലും കിട്ടിയിട്ടില്ലെന്നാണ് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് പറഞ്ഞത്. സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതിന് വേണ്ടിയാണ് പാർട്ടി നിലകൊള്ളുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

വരാനിരിക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ അതിന് ഇനിയും സമയമുണ്ടല്ലോ എന്നും ഇപ്പോൾ തൽക്കാലം അതൊന്നും ആലോചിക്കുന്നില്ലെന്നും ബിജു ജനതാദൾ നേതാവ് വ്യക്തമാക്കി.

കോൺഗ്രസ് മുതിർന്ന നേതാവ് ആധിർ രജ്ഞൻ ചൗധരിയും മമതയ്‌ക്കെതിരെ ആഞ്ഞടിച്ചു. മമത വിശ്വസിക്കാൻ പറ്റുന്നയാളല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ചില സമയത്ത് ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കാൻ മമത ആവശ്യപ്പെടും. ചില സമയത്ത് ബിജെപിയെയും കോൺഗ്രസിനെയും തകർക്കണമെന്ന് പറയും. ചിലപ്പോൾ കോൺഗ്രസ് ഇല്ലാതാകണമെന്നും പറയും. ഇങ്ങനെ രാവും പകലും നിലപാടുകൾ മാറ്റി പറയുന്ന ഒരാളെ എങ്ങനെയാണ് വിശ്വസിക്കുക എന്ന് ചൗധരി ചോദിച്ചു.

ബീർഭൂമിൽ നടന്ന സംഘർഷത്തിൽ സിബിഐ അന്വേഷണം വേണമെന്നും, ബംഗാൾ പോലീസ് അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നത് എന്നും ആധിർ രഞ്ജൻ ചൗധരി ആരോപിച്ചു.

Tags: mamatha banerjeenaveen patnaikaadhir ranjan chowdhary
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies