തകർത്തടിച്ച് സഞ്ജുവും പടിക്കലും; രാജസ്ഥാന്റെ നൂറാം മത്സരത്തിൽ മലയാളി താരങ്ങളുടെ ആറാട്ട്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തകർത്തടിച്ച് സഞ്ജുവും പടിക്കലും; രാജസ്ഥാന്റെ നൂറാം മത്സരത്തിൽ മലയാളി താരങ്ങളുടെ ആറാട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2022, 10:30 pm IST
Facebook
Twitter
WhatsAppTelegram

പൂനെ : ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർത്തി പൂനെയിൽ നിറഞ്ഞാടി മലയാളി താരങ്ങൾ. രാജസ്ഥാന്റെ നൂറാം മത്സരത്തിൽ മിന്നും പ്രകടനമാണ് ക്യാപ്റ്റൻ സഞ്ജുവും ദേവദത്ത് പടിക്കലും കാഴ്ചവെച്ചത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് രാജസ്ഥാൻ റോയൽസ് നേടിയത്. ഏറ്റവും കൂടുതൽ റൺസുമായി സഞ്ജു തന്നെയാണ് മുന്നിൽ.

അഞ്ച് സിക്‌സറും മൂന്ന് ബൗണ്ടറിയും പറത്തിക്കൊണ്ട് പതിനഞ്ചാം സീസണിലെ ആദ്യ മത്സരത്തിൽ സഞ്ജു തകർത്താടി. 27 ബോളിൽ 55 റൺസാണ് സഞ്ജു നേടിയത്. ബംഗളൂരിൽ നിന്ന് രാജസ്ഥാനിലേക്ക് എത്തിയ ദേവദത്ത് പടിക്കൽ 29 ബോളിൽ രണ്ട് സിക്‌സറും നാല് ബൗണ്ടറിയുമുൾപ്പെടെ 41 റൺസ് എടുത്തു.

രാജസ്ഥാന് വേണ്ടി ആദ്യം ഇറങ്ങിയത്. ജോസ് ബട്‌ലറും യശസ്വി ജെയ്‌സ്വാളുമാണ്. ഇരുവരും ചേർന്ന് 55 റൺസ് നേടി. ജെയ്‌സ്വാളാണ് ആദ്യം പുറത്തായത്. പിന്നീട് മലയാളി താരം സഞ്ജു സാംസൺ എത്തി ബട്‌ലറിനോടൊപ്പം നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും ബട്‌ലർ പുറത്തായി. 28 ബോളിൽ 35 റൺസ് ബട്‌ലർ നേടി.

ഇതിന് പിന്നാലെ ഇറങ്ങിയ മലയാളി താരങ്ങളാണ് ടീമിന്റെ സ്‌കോർ ഉയർത്തിയത്. രാജസ്ഥാനിലെത്തിയ പടിക്കലിന്റെ അരങ്ങേറ്റം ഒട്ടും മോശമായില്ല. സഞ്ജുവിന്റെ ഒപ്പത്തിനൊപ്പം നിന്ന് കളിച്ച പടിക്കൽ 29 പന്തിൽ 41 റൺസെടുത്തു. 73 റൺസാണ് സഞ്ജു-പടിക്കൽ കൂട്ടുകെട്ടിൽ ഉണ്ടായത്.

ഷിംറോൺ ഹിറ്റ്‌മെയർ 13 ബോളിൽ മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയുമുൾപ്പെടെ 32 റൺസ് നേടിയപ്പോൾ റിയാൻ പരാഗ് 9 ബോളിൽ 12 റൺസെടുത്ത് പുറത്താകാതെ നിന്നു.

Tags: rajastan royalsIPL 2022Sunrisers Hyderabad
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

Latest News

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies