ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ....; ഹോണ്ട സിറ്റി ഹൈബ്രിഡിന്റെ സവിശേഷതകൾ പുറത്ത്; ഇന്ധനക്ഷമതയുടെയും സുരക്ഷയുടെയും കാര്യത്തിൽ ഇവൻ കേമനാ....
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ….; ഹോണ്ട സിറ്റി ഹൈബ്രിഡിന്റെ സവിശേഷതകൾ പുറത്ത്; ഇന്ധനക്ഷമതയുടെയും സുരക്ഷയുടെയും കാര്യത്തിൽ ഇവൻ കേമനാ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2022, 10:37 pm IST
Facebook
Twitter
WhatsAppTelegram

വരും തലമുറ സിറ്റി ഹൈബ്രിഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഹോണ്ട. കൊറോണ വ്യാപനത്തെ തുടർന്നാണ് സിറ്റി ഹൈബ്രിഡിന്റെ ഇന്ത്യൻ പ്രവേശനം വൈകിയത്. എന്നാൽ അൽപം വൈകിയാലും പുതുപുത്തൻ നവീകരണങ്ങളോടെയാണ് ഈ സെഡാനെ നിർമ്മാതാക്കൾ അവതരിപ്പിക്കാൻ പോകുന്നത്. ഹോണ്ട സെൻസിംഗ് ടെക് സിറ്റിയിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.

സുരക്ഷാ ഫീച്ചറുകൾക്ക് വാഹനപ്രേമികൾ അടക്കം മുൻതൂക്കം നൽകുന്ന ഈ കാലത്ത്, സിറ്റിയും സുരക്ഷയിൽ ഒട്ടും പിന്നിലല്ലെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. കാറിന്റെ മൊത്തത്തിലുള്ള സുരക്ഷ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന സുരക്ഷാ ഫീച്ചറാണ് ഹോണ്ട സെൻസിംഗ് ടെക്. ഓട്ടോ ഹൈ ബീം അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും വാഹനത്തിൽ ലഭ്യമാകും. ലെയ്ൻ കീപ്പ് അസിസ്റ്റ്, എമർജൻസി ബ്രേക്കിംഗ് എന്നിവയും വാഹനത്തിന്റെ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

കൂടാതെ, അഞ്ചാം തലമുറ സിറ്റിയുടെ സുരക്ഷാ സവിശേഷതകൾ പുതിയ സിറ്റി ഹൈബ്രിഡിന് ലഭിക്കും. ആറ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, എമർജൻസി സ്റ്റോപ്പ് സിഗ്‌നൽ, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, ലെയ്ൻ വാച്ച് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ടാകും.

1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനായിരിക്കും ഹൈബ്രിഡിന്റെ ഹൃദയമെന്നാണ് റിപ്പോർട്ട്. ഇത് 98 എച്ച്പി പവറും 127 എൻഎം ടോർക്കും ഉത്പാദിപ്പിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മാത്രമല്ല, കാറിന് മൂന്ന് ഡ്രൈവ് മോഡുകളാണ് നൽകിയിരിക്കുന്നത്.

പുതിയ സിറ്റി ഹൈബ്രിഡിന് 27.7 kmpl ഇന്ധനക്ഷമത ഉണ്ടായിരിക്കുമെന്നാണ് സൂചന. മലേഷ്യയിലെ പരീക്ഷണത്തിന് ശേഷമാണ് ഇന്ധനക്ഷമതയുടെ റിപ്പോർട്ടുകൾ പുറത്തായത്. ഏകദേശം 20 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ട്.

Tags: honda
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies