മുംബൈ: ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗിനൊപ്പം ചുവട് വെച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. എക്സ്പോ 2020ൽ പങ്കെടുക്കാനായി ദുബായിൽ എത്തിയപ്പോഴാണ് സംഭവം. രൺവീറിന്റെ ബാജിറാവു മസ്താനി എന്ന സിനിമയിലെ മൽഹാരി എന്ന ഗാനത്തിനാണ് ഇരുവരും നൃത്തം ചെയ്തത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഡാൻസിന്റെ ചുവടുകൾ അനുരാഗ് താക്കൂറിനെ പഠിപ്പിക്കുകയും മന്ത്രിക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്യുന്ന രൺവീർ സിംഗിനെ വീഡിയോയിൽ കാണാം. കേന്ദ്രമന്ത്രിയും വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യൻ മീഡിയ ആൻഡ് എന്റർടെയിൻമെന്റ് ഇൻഡസ്ട്രിയുടെ ഗ്ലോബൽ റീച്ചിൽ രൺവീർ സിംഗുമായി ഇന്ത്യ പവലിയനിൽ സംവാദം നടത്താനെത്തിയതാണ് കേന്ദ്രമന്ത്രി.
Comments