തൃശ്ശൂർ : വില്ലേജ് ഓഫീസിന്റെ ഗേറ്റ് മോഷ്ടിച്ച് വിറ്റ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. വലക്കാവ് സ്വദേശി സന്തോഷ് , മാടക്കത്തറ സ്വദേശി മനോജ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസാണ് ഇരുവരും ചേർന്ന് ഗേറ്റ് മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റത്.
അരണാട്ടുകരയിലെ വില്ലേജ് ഓഫീസിന്റെ ഗേറ്റ് ആണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. ഇത് ചിയ്യാരത്തെ ആക്രിക്കടയിൽ കൊണ്ടുപോയി വിറ്റു. രാവിലെ വില്ലേജ് ഓഫീസിൽ എത്തിയ ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പരാതിയിൽ വെസ്റ്റ് പോലീസ് ആണ് കേസ് എടുത്ത് അന്വേഷണം നടത്തിയിരുന്നത്. ഇവർ ഗേറ്റുമായി പോയ പെട്ടി ഓട്ടോയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Comments