1.80 കോടിയുടെ പാലം ആറ് ലക്ഷത്തിന് പണിതെന്ന് പഞ്ചാബ് മുഖ്യമന്ത്രി; അത്ഭുതപാലം അന്വേഷിച്ചിറങ്ങിയ നാട്ടുകാർ കണ്ടത് രണ്ട് കോൺക്രീറ്റ് തൂണുകൾ മാത്രം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

1.80 കോടിയുടെ പാലം ആറ് ലക്ഷത്തിന് പണിതെന്ന് പഞ്ചാബ് മുഖ്യമന്ത്രി; അത്ഭുതപാലം അന്വേഷിച്ചിറങ്ങിയ നാട്ടുകാർ കണ്ടത് രണ്ട് കോൺക്രീറ്റ് തൂണുകൾ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 11:15 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഡ് : പഞ്ചാബിൽ മുഖ്യമന്ത്രിയായി അധികാരത്തിൽ ഏറിയ ആം ആദ്മി നേതാവ് ഭഗവന്ത് മന്നിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 1.80 കോടി രൂപ ചെലവ് വരുന്ന പാലം താൻ എങ്ങനെ ആറ് ലക്ഷം രൂപയ്‌ക്ക് നിർമ്മിച്ചു എന്ന് മുഖ്യമന്ത്രി തന്നെ വിശദീകരിക്കുന്ന വീഡിയോയാണിത്. വീഡിയോ വൈറലായതോടെ പാലം അന്വേഷിച്ചും നിരവധി പേർ ഇറങ്ങിപ്പുറപ്പെട്ടു. എന്നാൽ രണ്ട് കോൺക്രീറ്റ് തൂണുകൾ മാത്രമാണ് കാണാൻ സാധിച്ചത്.

‘പഞ്ചാബിലെ സങ്ക്രൂർ ജില്ലയിലെ ദിർബ ഗ്രാമത്തിൽ പാലം അത്യാവശ്യമായിരുന്നു. പാലം നിർമ്മിക്കാൻ ഡെപ്യൂട്ടി കമ്മീഷണറോട് എസ്റ്റിമേറ്റ് ആവശ്യപ്പെട്ടു. 1.80 കോടി രൂപ പാലം നിർമ്മിക്കാൻ ചെലവാകും എന്നാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്. പ്രതിവർഷം 5 കോടി മാത്രം സർക്കാരിൻ നിന്നും ഫണ്ട് ലഭിക്കുന്ന തനിക്ക് എങ്ങനെയാണ് ഇത്രയും തുക കൊണ്ട് ഒരു പാലം പണിയാൻ സാധിക്കുക എന്ന് വിചാരിച്ചുപോയി. അപ്പോഴാണ് എന്റെ ഒരു എൻജിനീയർ സുഹൃത്തിനെ കാണാൻ തീരുമാനിച്ചത്. ആ സുഹൃത്ത് എനിക്ക് ആറ് ലക്ഷം രൂപയ്‌ക്ക് പാലം പണിത് തരാമെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ ആറ് ലക്ഷത്തിന്റെ പാലം പണിതു’ ഭഗവന്ത് മൻ പറഞ്ഞു.

താൻ എല്ലാ പണവും ജനങ്ങൾക്ക് വേണ്ടിയാണ് ചെലവാക്കുന്നത് എന്നും വീഡിയോയിൽ മൻ പറയുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി പ്രചാരണത്തിന്റെ ഭാഗമായി പുറത്തുവിട്ട വീഡിയോയാണിത്.

ഇത് വൈറലായതോടെ ആറ് ലക്ഷം രൂപയുടെ പാലം അന്വേഷിച്ച് ആളുകൾ ഇറങ്ങിത്തിരിച്ചു. എന്നാൽ ആ പാലം ആർക്കും കണ്ടെത്താനായില്ല. പാലത്തിന് പകരം രണ്ട് കോൺക്രീറ്റ് തൂണുകൾ വെള്ളത്തിന് മുകളിൽ സ്ഥാപിച്ചത് മാത്രമാണ് കണ്ടത്. ഇതോടെ ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന നേതാവിനെതിരെ നാട്ടുകാരും തിരിഞ്ഞു.

Tags: bridgeBHAGWANTH MANNPunjab AAP
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies