ചേർത്തല: ആലപ്പുഴയിൽ രണ്ടു ദിവസം മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.പുന്നപ്ര ആയിരം തൈവളപ്പിൽ ജോസ്കുട്ടിയുടെ ഭാര്യ ജെസിയുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. വീടിനോട് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിലായിരുന്നു മൃതദേഹം.
മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി.പുന്നപ്ര പോലീസ് ഇൻക്വസ്റ്റ് നടത്തി വിരലടയാള വിദഗ്ധരും പരിശോധന നടത്തി. 30 ന് പുലർച്ചെ മുതലാണ് ജെസിയെ കാണാതായത്. പോലീസ് അന്വേഷണം ആരംഭിച്ചു.
Comments