കശ്മീർ ഫയൽസ്; ശരദ് പവാറിന്റെ അഭിപ്രായങ്ങൾക്ക് ഉറപ്പില്ല; മാറിമറിയുമെന്ന് വിവേക് അഗ്‌നിഹോത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീർ ഫയൽസ്; ശരദ് പവാറിന്റെ അഭിപ്രായങ്ങൾക്ക് ഉറപ്പില്ല; മാറിമറിയുമെന്ന് വിവേക് അഗ്‌നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 08:22 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാറിന്റെ അഭിപ്രായം മാദ്ധ്യമങ്ങൾക്ക് മുന്നിൽ മാറിമറിയുമെന്ന് ‘ദി കശ്മീർ ഫയൽസ്’ സംവിധായകൻ വിവേക് അഗ്നിഹോത്രി. ‘ദി കശ്മീർ ഫയൽസ്’ പോലൊരു സിനിമ പ്രദർശിപ്പിക്കാൻ പാടില്ലായിരുന്നുവെന്ന ശരദ് പവാറിന്റെ പരാമർശത്തിന് പിന്നാലെയാണ് തനിക്കുണ്ടായ അനുഭവം വിവേക് അഗ്നിഹോത്രി വെളിപ്പെടുത്തിയത്.

‘ഞാനും ഭാര്യ പല്ലവി ജോഷിയും കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു വിമാനത്താവളത്തിൽ വെച്ച് ശരദ് പവാറിനെയും ഭാര്യയെയും കണ്ടുമുട്ടിയിരുന്നു. അവിടെ വെച്ച് പവാറും ഭാര്യയും ചിത്രത്തെ അഭിനന്ദിക്കുകയും, ഞങ്ങൾക്ക് അനുഗ്രഹം നേരുകയും ചെയ്തു. എന്നാൽ, ഇന്നലെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ചിത്രത്തെ താഴ്‌ത്തിക്കെട്ടുകയും, ഇത്തരമൊരു ചിത്രം വെള്ളിത്തിരയിൽ പ്രദർശിപ്പിക്കരുതെന്നും അഭിപ്രായപ്പെട്ടു. മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയപ്പോൾ അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കാപട്യമുണ്ടായിട്ടും അദ്ദേഹത്തോട് ബഹുമാനം മാത്രമാണുള്ളത്’ വിവേക് അഗ്നിഹോത്രി പറഞ്ഞു.

I met Shri @PawarSpeaks ji and his respected wife just s few days ago in a flight, touched their feet and both of them congratulated and blessed me and Pallavi Joshi on the film. Don’t know what happened to him in front of media. Despite blatant hypocrisy, I respect him https://t.co/HHQh9nLZvg

— Vivek Ranjan Agnihotri (@vivekagnihotri) April 1, 2022

കശ്മീരി ഫയൽസ് പോലൊരു ചിത്രം വെള്ളിത്തിരയിൽ പ്രദർശിപ്പിക്കാൻ പാടില്ലായിരുന്നു. നരേന്ദ്ര മോദി സർക്കാരിന് കശ്മീരി പണ്ഡിറ്റുകളോട് ശരിക്കും താൽപ്പര്യമുണ്ടെങ്കിൽ, അവരുടെ പുനരധിവാസത്തിന് ശ്രമിക്കണമെന്നും പവാർ പറഞ്ഞിരുന്നു. കശ്മീരി പണ്ഡിറ്റുകൾക്കും മുസ്ലീങ്ങൾക്കും നേരെയുള്ള ആക്രമണത്തിന് ഉത്തരവാദി പാകിസ്താൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കശ്മീരി പണ്ഡിറ്റുകൾ താഴ്വര വിട്ടുപോകേണ്ടി വന്നപ്പോൾ വിപി സിംഗായിരുന്നു പ്രധാനമന്ത്രി. ജവഹർലാൽ നെഹ്റുവിന്റെ പേര് ഒരു കാരണവുമില്ലാതെ ചർച്ചയിലേക്ക് വലിച്ചിഴക്കപ്പെട്ടു. ജഗ്മോഹനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള രാജിവച്ചിരുന്നുവെന്നും കശ്മീരി പണ്ഡിറ്റുകൾക്ക് താഴ്വരയിൽ നിന്ന് പോകാനുള്ള സൗകര്യം നൽകിയത് ഗവർണറാണെന്നും പവാർ പറഞ്ഞു.

Tags: Vivek Agnihotrithe kashmir files
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies