ദൂബ ഇന്ത്യയുടെ പഴയ സുഹൃത്ത്: ബന്ധങ്ങളുടെ പുതിയ അദ്ധ്യായം തുടങ്ങുന്നുവെന്ന് പ്രധാനമന്ത്രി മോദി: നേപ്പാളി ജനതയോടുള്ള നരേന്ദ്രമോദിയുടെ സ്‌നേഹത്തിന് നന്ദിയെന്ന് ദൂബ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദൂബ ഇന്ത്യയുടെ പഴയ സുഹൃത്ത്: ബന്ധങ്ങളുടെ പുതിയ അദ്ധ്യായം തുടങ്ങുന്നുവെന്ന് പ്രധാനമന്ത്രി മോദി: നേപ്പാളി ജനതയോടുള്ള നരേന്ദ്രമോദിയുടെ സ്‌നേഹത്തിന് നന്ദിയെന്ന് ദൂബ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2022, 02:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബന്ധങ്ങളുടെ പുതിയ അദ്ധ്യായം തുടങ്ങുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദൂബയുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നേപ്പാൾ പോലീസ് അക്കാദമി, ട്രെയിൻ സർവ്വീസ്, നേപ്പാൾഗഞ്ചിലെ ഇ-ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ്, രാമായണ സർക്യൂട്ട് തുടങ്ങിയ പദ്ധതികൾ ഇരു രാജ്യങ്ങളെയും കൂടുതൽ അടുപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ അർത്ഥത്തിലുള്ള വ്യാപാരത്തിനും അതിർത്തി കടന്നുള്ള ബന്ധത്തിനും മുൻഗണന നൽകാൻ താനും പ്രധാനമന്ത്രി ദൂബയും തീരുമാനിച്ചുവെന്ന് നരേന്ദ്രമോദി അറിയിച്ചു. ഇന്റർനാഷണൽ സോളാർ അലയൻസിൽ നേപ്പാൾ അംഗമായതിൽ പ്രത്യേക സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് സുസ്ഥിരവും സാമ്പത്തികവും ശുദ്ധവുമായ ബന്ധം പ്രോത്സാഹിപ്പിക്കും. നേപ്പാളിലെ ജലവൈദ്യുത വികസന പദ്ധതികളിൽ പങ്കാളിയാകാൻ ഇന്ത്യൻ കമ്പനികൾ സമ്മതിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

ദൂബ ഇന്ത്യയുടെ പഴയ സുഹൃത്താണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ-നേപ്പാൾ ബന്ധം ദൃഢമാക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. വർഷങ്ങൾക്ക് മുൻപേ ഇരുരാജ്യങ്ങളും സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും കൂട്ടാളികളാണ്. നേപ്പാളിന്റെ സമാധാനത്തിന്റെയും പുരോഗതിയുടെയും വികസനത്തിന്റെയും യാത്രയിൽ ഇന്ത്യ ഉറച്ച പങ്കാളിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നേപ്പാളി ജനതയോടുള്ള പ്രധാനമന്ത്രിയുടെ സ്‌നേഹത്തിന് നന്ദിയെന്ന് ദൂബ പറഞ്ഞു. ഇന്നത്തെ സന്ദർശനം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ വികസനത്തെ താൻ അഭിനന്ദിക്കുന്നു. കൊറോണ പ്രതിസന്ധി സമയത്ത് നേപ്പാളിലെ ജനങ്ങൾക്ക് വാക്‌സിന് പുറമെ മറ്റ് ആവശ്യ വസ്തുക്കളും എത്തിച്ച് ഇന്ത്യ സഹായിച്ചുവെന്നും ദൂബ പറഞ്ഞു.

Tags: Narendra ModiSher Bahadur Deuba
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies