യുഎസിലെ 'ജോൺ ബൗൺ' റോഡ് ഇനി 'ഗണേഷ് ടെമ്പിൾ സ്ട്രീറ്റ്'; പേരുമാറ്റി ന്യൂയോർക്ക് അധികൃതർ; ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന് അഭിമാന നിമിഷം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുഎസിലെ ‘ജോൺ ബൗൺ’ റോഡ് ഇനി ‘ഗണേഷ് ടെമ്പിൾ സ്ട്രീറ്റ്’; പേരുമാറ്റി ന്യൂയോർക്ക് അധികൃതർ; ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന് അഭിമാന നിമിഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2022, 12:35 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: യുഎസിലെ ഹിന്ദു സമൂഹത്തിന് ഇത് അഭിമാന നിമിഷം. അമേരിക്കയിൽ ഗണപതി ക്ഷേത്രത്തിന് മുമ്പിലുള്ള പാതയ്‌ക്ക് ‘ഗണേഷ് ടെമ്പിൾ സ്ട്രീറ്റ്’ എന്ന് പേരുനൽകിയിരിക്കുകയാണ് അധികൃതർ. ന്യൂയോർക്കിലെ തന്നെ പ്രശസ്തമായ ഗണപതി ക്ഷേത്രമാണിത്.

1977-ൽ ശ്രീ മഹാവല്ലഭ ഗണപതി ദേവസ്ഥാനം എന്ന പേരിൽ സ്ഥാപിതമായ ക്ഷേത്രമാണിത്. വടക്കേ അമേരിക്കയിലെ ഏറ്റവും പഴക്കമുള്ളതും ആദ്യത്തേതുമായ ഹിന്ദു ക്ഷേത്രമായി ഇതിനെ കണക്കാക്കുന്നു. ക്വീൻസ് കൗണ്ടിയിലെ ഫ്‌ളഷിംഗിലാണ് ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ക്ഷേത്രത്തിന് പുറത്തുള്ള തെരുവ് അമേരിക്കയിലെ മത സ്വാതന്ത്ര്യത്തിന്റെയും അടിമത്ത വിരുദ്ധ പ്രസ്ഥാനങ്ങളുടെയും തുടക്കക്കാരനായ ജോൺ ബൗണിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ശനിയാഴ്ച നടന്ന ചടങ്ങിൽ ഗണേശ ക്ഷേത്രത്തിനോടുള്ള ബഹുമാനാർത്ഥം ജോൺ ബൗൺ തെരുവിന് ‘ഗണേഷ് ടെമ്പിൾ സ്ട്രീറ്റ്’ എന്ന് പേര് നൽകിയിരിക്കുകയാണ്.

ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുൽ ജനറൽ രൺധീർ ജയ്സ്‌വാൾ, ക്വീൻസ് പ്രസിഡന്റ് ഡൊനോവൻ റിച്ചാർഡ്സ്, ന്യൂയോർക്ക് സിറ്റി മേയർ എറിക് ആദംസിന്റെ ഓഫീസ് അംഗങ്ങൾ, ട്രേഡ് ഡെപ്യൂട്ടി കമ്മീഷണർ, ഇന്ത്യൻ-അമേരിക്കൻ കമ്യൂണിറ്റിയിലെ പ്രതിനിധികൾ തുടങ്ങി നിരവധി പേരുടെ സാന്നിധ്യത്തിലായിരുന്നു പേരുമാറ്റൽ ചടങ്ങ് നടന്നത്.

കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ജോൺ ബൗൺ തെരുവിന്റെ പേരുമാറ്റാൻ അംഗീകാരം ലഭിച്ചത്. ന്യൂയോർക്ക് സിറ്റി കൗൺസിലിന് കീഴിലുള്ള പീറ്റർ കൂ അദ്ധ്യക്ഷനായ കമ്മിറ്റി ‘ഗണേഷ് ടെമ്പിൾ സ്ട്രീറ്റ്’ എന്ന് പുനർനാമകരണം ചെയ്യാൻ അനുമതി നൽകി. തുടർന്നാണ് ക്വീൻസ് കൗണ്ടിയിൽ നടന്ന പ്രത്യേക ചടങ്ങിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

Tags: UShindu temple
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies